| Saturday, 15th February 2020, 6:52 pm

സി.ഐ സതീഷില്‍ നിന്ന് നിരാശ കാമുകനായ രാജനിലേക്ക് അനില്‍ നെടുമങ്ങാട്; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രെയിലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സദാചാര ബോധത്തെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ‘വെടിവഴിപാട്’. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിന് ശേഷം ശംഭു വീണ്ടും വരികയാണ് മറ്റൊരു ചിത്രവുമായി. വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ഈ ചിത്രത്തിന്റെ പേര് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്നാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സച്ചിയുടെ അയ്യപ്പനും കോശിയിലെ സി.ഐ സതീഷ് എന്ന കഥാപാത്രത്തെ മികച്ചതാക്കിയ അനില്‍ നെടുമങ്ങാട് ഈ ചിത്രത്തില്‍ രാജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, സൃന്ദ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന്റെ സംഗീതം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അനുമോള്‍, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more