| Monday, 17th June 2019, 8:49 am

ഭൂവിയുടെ ജഴ്‌സിയണിഞ്ഞ് പന്ത് ഗ്രൗണ്ടിലെത്തിയത് ഐ.സി.സിയുടെ പ്രത്യേക അനുമതി വാങ്ങിയിട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: പതിനഞ്ചംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഇന്നലെ പാകിസ്താനുമായുള്ള മത്സരത്തിനിടെ സഹതാരങ്ങള്‍ക്ക് ഡ്രിങ്ക്‌സുമായി റിഷഭ് പന്ത് ഗ്രൗണ്ടിലെത്തി.

ഗ്യാലറിയില്‍ കളി കാണാനെത്തിയതായിരുന്നു റിഷഭ് പന്ത്. ഇതിനിടെ ഡ്രസിങ് റൂമിലെത്തിയ താരം ഭൂവനേശ്വര്‍ കുമാറിന്റെ ജഴ്‌സിയണിഞ്ഞ് ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലെത്തുകയായിരുന്നു. മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെയോട് പ്രത്യേക അനുമതി വാങ്ങിയാണ് റിഷഭിനെ മൈതാനത്തേക്ക് അയച്ചതെന്ന് ടീം അധികൃതര്‍ പറഞ്ഞു.

ശിഖര്‍ ധവാന് പരിക്കേറ്റ് പകരമായി ജൂണ്‍ 14ന് ഇംഗ്ലണ്ടിലെത്തിയ റിഷഭ് പന്തിനെ ഇതുവരെ ടീമിലെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ധവാന് നിരീക്ഷണത്തിലായതിനാലാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണം.

മത്സരത്തില്‍ ടീമിന്റെ വിജയം ഗ്യാലറിയില്‍ ധോണിയുടെ മകള്‍ സിവയ്‌ക്കൊപ്പം ആഘോഷിക്കുന്നതും താരം പുറത്തു വിട്ടിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more