ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. രാജസ്ഥാന്റെ ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചാല്‍ വിജയ ലക്ഷ്യം മറികടക്കാന്‍ സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
ടീമിന് വേണ്ടി വമ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് മാര്‍കസ് സ്റ്റോയിനിസും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ്. സ്റ്റോയ്‌നിസ് 22 പന്തില്‍ നിന്ന് പുറത്താകാതെ 62 റണ്‍സാണ് അടിച്ചെടുത്തത്. ആറ് സിക്‌സും നാല് ഫോറുമായിരുന്നു താരം നേടിയത്. 281.82 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ് 44 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് മടങ്ങിയത്.
=
പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 29), കൂപ്പര്‍ കനോലി (14 പന്തില്‍ 30), ശ്രേയസ് അയ്യര്‍ (27 പന്തില്‍ 30) എന്നിവരും പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തി.
രാജസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരന്‍ യാഷ് പുനിയ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കൂപ്പര്‍ കനോലി, സൂര്യന്‍ഷ് ഷെഡ്‌ഗെ, നെഹാല്‍ വാധേര, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാര്‍ക്കോ യാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍
വൈഭവ് സൂര്യവംശി, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ഡെണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ദാസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പുനിയ
Content Highlight: Panjab Kings VS Rajasthan Royals Live Match Update