| Thursday, 14th May 2026, 9:38 pm

ആളിക്കത്തി ഷര്‍ദുല്‍ താക്കൂര്‍; എന്നാലും പഞ്ചാബിനെ പൂട്ടാന്‍ മുംബൈ ഇത്തിരി വിയര്‍ക്കേണ്ടി വരും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് ജസ്പ്രീത് ബുംറയാണ്.

നിലവില്‍ ആദ്യ ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് പഞ്ചാബ് നേടിയത്. ഷര്‍ദുല്‍ താക്കൂറിന്റെ മികച്ച ബൗളിങ് പ്രകടനം ഉണ്ടായിരുന്നിട്ടും മുംബൈയ്ക്ക് പഞ്ചാബിന്റെ റണ്‍ ഔഴുക്ക് തടയാന്‍ സാധിച്ചില്ല.

പഞ്ചാബിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്‌സിമ്രാന്‍ സിങ്ങാണ്. 32 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്.

17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തി.

ബൗളിങ്ങില്‍ മുംബൈയ്ക്കായി നാല് വിക്കറ്റുകളാണ് ഷര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കിയത്. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, തിലക് വര്‍മ, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, വില്‍ ജാക്ക്സ്, രാജ് ബാവ, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രഘു ശര്‍മ

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് ലിയര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്‌ജെ, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍.

Content Highlight: Panjab Kings VS Mumbai Indians Live IPL Match Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more