| Monday, 19th January 2026, 3:08 pm

പാം ട്രീയുടെ 19ാമത് ഔട്ടലെറ്റ് കോഴിക്കോട്; ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളിലേക്കും ചുവടുവെക്കാന്‍ പദ്ധതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രമുഖ ഡ്രൈ ഫ്രൂട്‌സ്, നട്‌സ്, സീഡ്‌സ് റീടെയ്ല്‍ ശൃംഖലയായ പാം ട്രീ കോഴിക്കോട് ഔട്ട്‌ലെറ്റ് ആരംഭിച്ചു. കണ്ണൂര്‍ റോഡില്‍ വെസ്റ്റ് നടക്കാവ് വണ്ടിപ്പേട്ടയിലെ ഔട്‌ലെറ്റ് പാം ട്രീ സ്ഥാപകനും എം.ഡിയുമായ ഷമീര്‍ കെ. സി, ഡയറക്ടര്‍ ഷംനാസ് കെ. സി. എന്നിവരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സിനിമാതാരങ്ങളായ അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് ഗോവിന്ദ് പത്മസൂര്യ, അപര്‍ണ ദാസ്, അദിതി രവി, ഗോപിക അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

കോഴിക്കോട്ടേത് കേരളത്തിലെ 19ാമത് പാം ട്രീ ഔട്‌ലെറ്റാണെന്നും വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് വമ്പന്‍ വികസന പദ്ധതിക്കാണ് കമ്പനി ഒരുങ്ങുന്നതെന്നും പാം ട്രീ സ്ഥാപകനും എം.ഡിയുമായ ഷമീര്‍ കെ.സി. പറഞ്ഞു.

ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കൊച്ചി വൈറ്റില ബൈപ്പാസ്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലും പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കും.

2026 അവസാനത്തോടെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഔട്ട്‌ലെറ്റുകള്‍ 25 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം യു.എ.ഇയില്‍ അഞ്ച് പുതിയ ഔട്ട്‌ലെറ്റുകള്‍ കൂടി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും.

2016ല്‍ കൊച്ചിയിലും യു.എ.ഇയിലുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി ലോകമെമ്പാടും നിന്ന് നേരിട്ട് ശേഖരിച്ചെത്തിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങള്‍, നട്‌സ്, ഡ്രൈ ഫ്രൂട്‌സ്, സുഗന്ധവ്യഞ്ജനങ്ങള്‍, സീഡ്‌സ്, ചോക്കലേറ്റ്, ഗിഫ്റ്റ് പാക്കറ്റുകള്‍, പ്രീമിയം എഫ് ആന്‍ഡ് ബി ബ്രാന്‍ഡുകള്‍ എന്നിവയുടെ വിപണനത്തിലൂടെയാണ് വളര്‍ച്ച നേടിയതെന്ന് എം.ഡി വ്യക്തമാക്കി.

ഉന്നത ഗുണനിലവാരം, ആധുനിക സ്റ്റോറേജ്-സംസ്‌കരണ സൗകര്യങ്ങള്‍, ആകര്‍ഷകമായ സ്റ്റോര്‍ ഡിസൈന്‍, മികച്ച ഡിസ്‌പ്ലേ എന്നിവയാണ് പാം ട്രീയെ വ്യത്യസ്തമാക്കുന്നതെന്ന് ഷമീര്‍ പറഞ്ഞു.

‘ഒരു കാലത്ത് കശുവണ്ടിയുള്‍പ്പെടെയുള്ള നമ്മുടെ പ്രീമിയം ഭക്ഷ്യോല്‍പ്പന്നങ്ങളെല്ലാം കയറ്റുമതി ചെയ്യപ്പെടുകയായിരുന്നു. രാജ്യത്തിന്റെ പൊതുവിലുള്ള വളര്‍ച്ചയും കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റവും മൂലം കൈവരിച്ച സാമ്പത്തിക പുരോഗതിയും ചേര്‍ന്നപ്പോള്‍ കാലക്രമേണ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെയും ഡിമാന്‍ഡ് വര്‍ധിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlight: Palm Tree, a leading dry fruits, nuts and seeds retail chain, has opened an outlet in Kozhikode.

We use cookies to give you the best possible experience. Learn more