ഏപ്രില്‍ മാസത്തെ റിലീസുകളില്‍ പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പള്ളിച്ചട്ടമ്പി. ടൊവിനോയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് ആസ്പദമാക്കിയാണ് ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിക്കൊണ്ട് പള്ളിച്ചട്ടമ്പിയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
1950കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മധ്യതിരുവിതാംകൂറിലെ കുന്നുംപുറം എന്ന ഗ്രാമത്തിലാണ് പള്ളിച്ചട്ടമ്പിയുടെ കഥ വികസിക്കുന്നത്. ഗ്രാമത്തിലെ പള്ളിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ വേണ്ടി അന്നാട്ടിലെ പള്ളിക്കമ്മിറ്റിയും നാട്ടുകാരും കൂടി ഒരു ചട്ടമ്പിയെ കൊണ്ടുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് പള്ളിച്ചട്ടമ്പിയുടെ കഥ.
പള്ളിച്ചട്ടമ്പി Photo: Screen grab/ Sony Music Malayalam
ടൊവിനോയാണ് പള്ളിയെ രക്ഷിക്കാന്‍ വരുന്ന ചട്ടമ്പിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ടൊവിനോയുടെ അപാരമായ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷന്‍ സീനുകളിലെ ഫ്‌ളെക്‌സിബിളിറ്റയുമാണ് ട്രെയ്‌ലറിന്റെ പ്രധാന ഹൈലൈറ്റ്. ഒരു നാടിന്റെ രക്ഷകനായി മാറുന്ന കഥാപാത്രമായി ടൊവിനോയുടെ ഗംഭീര പെര്‍ഫോമന്‍സ് പള്ളിച്ചട്ടമ്പിയെ കൂടുതല്‍ ഗംഭീരമാക്കുമെന്ന് ഉറപ്പാണ്.
കയേദു ലോഹറാണ് ചിത്രത്തിലെ നായിക. ടൊവിനോയും കയേദുവുമൊത്തുള്ള ‘കാട്ടുചെമ്പകം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. റൊമാന്‍സും ആക്ഷനും ഇമോഷനും എല്ലാം ചേര്‍ന്ന പെര്‍ഫക്ട് പാക്കേജ് തന്നെയാണ് പള്ളിച്ചട്ടമ്പിയെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. ഒരു കാലഘട്ടത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ പള്ളിച്ചട്ടമ്പിക്കായി പുനസൃഷ്ടിച്ചിട്ടുണ്ട്.
പള്ളിച്ചട്ടമ്പി Photo: Screen grab/ Sony Music Malayalam
വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയരാഘവന്‍, സുധീര്‍ കരമന, നിഹാല്‍, ജോണി ആന്റണി, ടി.ജി. രവി, ബാബുരാജ്, അലക്‌സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കോട്ടയം കുഞ്ഞച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ ഹിറ്റുകളൊരുക്കിയ ടി.എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ.
ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. 2018ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഷൂട്ടിങ് ആരംഭിക്കാന്‍ വൈകുകയായിരുന്നു. തൊടുപുഴ, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചത്. ഏപ്രില്‍ 10നാണ് പള്ളിച്ചട്ടമ്പി തിയേറ്ററുകളിലെത്തുക.
Content Highlight: Pallichattambi movie trailer out now
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ