| Tuesday, 20th August 2013, 2:31 pm

പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും നിരക്ക് വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: പാലക്കാട്-കൊച്ചി ദേശീയ പാതയിലെ ##പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും നിപരക്ക് വര്‍ധനവ്. നിരക്ക് വര്‍ധിപ്പിക്കാന്‍ ദേശീയ പാത അതോറിറ്റി അനുമതി നല്‍കി.

10 മുതല്‍ 25 രൂപവരെയാണ് വര്‍ധനവ്. പുതുക്കിയ നിരക്ക് പ്രകാരം കാറുകള്‍ക്ക് ഇരുവശത്തേക്കുമായി 95 രൂപ, ചെറിയ ചരക്ക് വാഹനങ്ങള്‍ക്ക് 165 രൂപ, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 536 രൂപ എന്നിങ്ങനെയാണ് നിരക്ക്.[]

ടോള്‍ പിരിവിനെതിരെയുള്ള പ്രതിഷേധങ്ങളെ അവഗണിച്ചാണ് തുടര്‍ച്ചയായി വീണ്ടും നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

ടോള്‍ പിരിവ് കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാഴ്‌വാക്കായി വീണ്ടും നിരക്ക് വര്‍ധനവുണ്ടായിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more