| Friday, 10th October 2025, 9:51 am

ഫലസ്തീനിയന്‍ ഡോ. ഹുസാം അബു സഫിയയ്ക്ക് സമാധാന നൊബേല്‍ നാമനിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനിയന്‍ ഡോ. ഹുസാം അബു സഫിയയ്ക്ക് സമാധാന നൊബേല്‍ നാമനിര്‍ദേശം. വടക്കന്‍ ഗസയിലെ കമല്‍ അദ്വാന്‍ ആശുപത്രി ഡയറക്ടറും ശിശുരോഗ വിദഗ്ദ്ധനുമാണ് ഇദ്ദേഹം. ഫലസ്തീന്‍ ജനതയുടെ ധീരതയുടെ പ്രതീകമായി മാറിയ ഹുസാം അബു ഇസ്രഈല്‍ സൈന്യത്തിന്റെ കടുത്ത ആക്രമണത്തിനിടയിലും പതറാതെ രോഗികളെ ശുശ്രൂഷിച്ചതിനാണ് ഈ നാമനിര്‍ദേശം.

ഗസയുടെ വടക്കുഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന അവസാനത്തെ ആശുപത്രിയായിരുന്നു കമല്‍ അദ്വാന്‍ ഹോസ്പിറ്റല്‍. 2024 ഡിസംബര്‍ 27-ന് ഡോ. ഹുസാം അബു സഫിയയെയും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളെയും ഇസ്രഈല്‍ സൈന്യം തടഞ്ഞുവെച്ചിരുന്നു.

നിലവില്‍ ‘ഇസ്രഈല്‍’ സേനയുടെ തടവിലായ അബു സഫിയയുടെ ആരോഗ്യ നില വളരെ മോശമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഗീദ് കാസെം പറഞ്ഞു. അദ്ദേഹത്തിന്റെ ഭാരം 30 കിലോഗ്രാമിലധികം കുറഞ്ഞുവെന്നും ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും ഗീദ് കാസെം പറയുന്നു.

ഇസ്രഈലിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിനിടയിലും തന്റെ രോഗികളെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ഡോ. അബു സഫിയ, സയണിസ്റ്റ് സൈന്യത്തിന്റെ വധഭീഷണി അവഗണിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ രോഗികള്‍ക്കൊപ്പം താമസിച്ച ഇദ്ദേഹം വിചാരണ കൂടാതെ കഠിനമായ സാഹചര്യങ്ങളില്‍ ഇപ്പോഴും തടങ്കലില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്.

Content highlight: Palestinian Dr. Husam Abu Safiya nominated for Nobel Peace Prize

We use cookies to give you the best possible experience. Learn more