| Wednesday, 15th April 2020, 10:40 am

പാലത്തായി മറ്റൊരു വാളയാറാക്കരുത്; യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരസമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരസമരം. കണ്ണൂരിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം.


കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമില്ലാതെ അഞ്ച് പേര്‍ മാത്രം പങ്കെടുക്കുന്ന സമരമായിരിക്കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. സാമൂഹിക അകലം പാലിച്ചായിരിക്കും സമരമെന്നും എം.എല്‍.എ പറഞ്ഞു.

വാളയാര്‍ കേസില്‍ സംഭവിച്ചത് ഈ കേസിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും കൂട്ടുനില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

പരാതി ലഭിച്ച് മാസം ഒന്നായിട്ടും ഇതുവരെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് ആരോപണം.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more