ന്യൂദല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആറുമാസത്തിനകം തുടങ്ങാന്‍ ധാരണയായി. കാബിനറ്റ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.
കോച്ച് ഫാക്ടറിയ്ക്കായി 294 ഹെക്ടര്‍ ഭൂമി വിലയ്ക്കു വാങ്ങുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.
പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെയാവും നടപ്പാക്കുകയെന്നും ഇതിനായി ആഗോള ടെന്‍ഡര്‍ വിളിയ്ക്കുമെന്നും റെയില്‍വെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് ഓഹരിയുണ്ടാവില്ല. പദ്ധതിയില്‍ 26 ശതമാനം ഓഹരി പങ്കാളിത്തം റെയില്‍വെയ്ക്ക് ഉണ്ടാകും.
Malayalam News
Kerala News in English