പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം പ്രദര്‍ശിപ്പിച്ച് വോട്ട് തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പിഴ ശിക്ഷ.
തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ക്ക് സമീപത്ത് മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചതിനാണ് പിഴയീടാക്കിയത്. പഞ്ചായത്ത് സെക്രട്ടറിയാണ് 5000 രൂപ പിഴ വിധിച്ചത്.
എലപ്പുളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളില്‍ ചട്ടവിരുദ്ധമായ ബാനര്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്.
എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകരാണ് ഇക്കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി എല്‍. സുമയുടെ നേതൃത്വത്തില്‍ നടപടിയെടുക്കുകയായിരുന്നു. ബാനര്‍ അഴിച്ചുമാറ്റാനും നിര്‍ദേശിച്ചു.
Content Highlight: Palakkad candidate fined Rs 5,000 for displaying a banner with a religious symbol on polling day