| Tuesday, 5th November 2019, 12:05 pm

'എന്താണ് സംഭവം, പക്കിയുടെ രണ്ടാം ഭാഗം എങ്ങാനും വരുന്നുണ്ടോ ?'; വൈറലായി ഇത്തിക്കര പക്കിയുടെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍; പങ്ക് വെച്ച് താരങ്ങളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇത്തിക്കര പക്കി മയമാണ്. താരങ്ങളടക്കം നിരവധിപേരാണ് മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയായിട്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഇത്തിക്കരപക്കി എന്ന പേരില്‍ സിനിമയെങ്ങാനും വരുന്നുണ്ടോ എന്നും മറ്റും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവം അതൊന്നുമല്ല. ഒരു ഫാന്‍ മേയ്ഡ് പോസ്റ്റര്‍ മാത്രമാണിത്.

‘സര്‍ദാര്‍ കൃഷ്ണകുറുപ്പ്’ എന്ന പ്രൊഫൈലില്‍   പോസ്റ്റ് ചെയ്ത ചിത്രം നിമിഷ നേരം കൊണ്ട് ട്രെന്‍ഡിംഗ് ആകുകയായിരുന്നു. ചായകുടിക്കാന്‍ പോയ നേരം ചുമ്മായിട്ട പിക് ആണിതെന്നാണ് സര്‍ദാര്‍ കൃഷ്ണ കുറുപ്പ് എന്ന പ്രെഫൈല്‍ പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉണ്ണി മുകുന്ദന്‍, ഒമര്‍ ലുലു, വര്‍ഷ ബൊമ്മല്ല, മാത്യു തോമസ്, നെസലന്‍, അജു വര്‍ഗീസ്, തുടങ്ങി നിരവധി താരങ്ങള്‍ ഇതിനൊടകം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ ഗസ്റ്റ് റോള്‍ ആയിട്ടായിരുന്നു ഇത്തിക്കര പക്കി എന്ന കഥാപാത്രം എത്തിയത്. മോഹന്‍ലാല്‍ ചെയ്ത ഈ റോളിലെ ലുക്ക് ഏറെ വൈറലായിരുന്നു. നേരത്തെ സംവിധായകന്‍ പോസ്റ്റ് ചെയ്ത ചിത്രവും ട്രെന്റിംഗ് ആയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more