| Sunday, 4th January 2015, 10:50 pm

രണ്ട് ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ടുകള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കറാച്ചി: രണ്ട് ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ടുകള്‍ പാകിസ്ഥാന്‍ നാവിക സേന പിടിച്ചെടുത്തു. ജെലെലാല്‍, ജലറാം എന്നീ ബോട്ടുകളാണ് പാക് പിടിയിലായത്. ഗുജറാത്ത് തീരത്ത് നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളില്‍ 12 ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് തീരത്തെ അന്താരാഷ്ട്ര ജലാതിര്‍ത്തിയോട് ചേര്‍ന്ന് മീന്‍ പിടിക്കുകയായിരുന്നു ഇവര്‍.

കഴിഞ്ഞ ദിവസം സ്‌ഫോടന വസ്തുക്കളുമായി ഗുജറാത്ത് ലക്ഷ്യമാക്കി വന്നിരുന്ന പാകിസ്ഥാന്‍ ബോട്ട് തീരത്ത് നിന്നും കിലോമീറ്ററുകള്‍ ദൂരെയായി പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ടുകള്‍ പാകിസ്ഥാന്‍ പിടിയിലായത്.

മുംബൈ ഭീകരാക്രമണത്തിന്റെ രീതിയില്‍ ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന ബോട്ട് സഫോടനത്തെ കണ്ടിരുന്നത്. ബോട്ടിലുണ്ടായിരുന്നവര്‍ പാകിസ്ഥാന്‍ സേനയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് തീരദേശ അതോറിറ്റി പറഞ്ഞിരുന്നു.

ഇത് കൂടാതെ മറ്റൊരു ബോട്ടും രാജ്യത്തെ ലക്ഷ്യമാക്കി വരുന്നതായി തീരദേശസേന കണ്ടെത്തിയിരുന്നു പോര്‍ബന്തറില്‍ നിന്നും 240 നോട്ടിക്കല്‍ അകലെയായി ബോട്ട് ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ആദ്യം തകര്‍ന്നിരുന്ന ബോട്ടില്‍ നാല് പേരുണ്ടായിരുന്നതായാണ് കരുതുന്നത്. നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം ബോട്ടിനെ പിന്തുടര്‍ന്നിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more