| Saturday, 13th December 2014, 11:54 pm

ചാംമ്പ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഭൂവനേശ്വര്‍:  ചാംമ്പ്യന്‍സ് ട്രോഫി സെമി മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റു. (3-4) നാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയത്. വാശിയേറിയ മത്സരത്തില്‍ മുഹമ്മദ് അള്‍സാന്‍ ഖദീര്‍ ആണ് 17ാം മിനിറ്റിലും 59ാം മിനിറ്റിലും ഗോള്‍ നേടി പാകിസ്ഥാന്റെ വിജയ ശില്‍പി ആയത്. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയിരുന്നത് ഇന്ത്യയായിരുന്നു. ഗുര്‍ജിന്തര്‍ സിംങ് ആയിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയിരുന്നത്.

മുന്‍പ് 1982ല്‍ മാത്രമാണ് ഇന്ത്യ ചാംമ്പ്യന്‍സ് ട്രോഫിയില്‍ ഭേതപ്പെട്ട പ്രകടനം നടത്തിയിരുന്നത് അന്ന് വെങ്കലമായിരുന്നു ഇന്ത്യ നേടിയിരുന്നത്. എന്നാല്‍ ഇത്തവണ സ്വന്തം നാട്ടില്‍ കിരീടം നേടാനുള്ള ഇന്ത്യന്‍ സ്വപ്നങ്ങളാണ് പാകിസ്ഥാന്‍ തച്ച് കെടുത്തിയിരിക്കുന്നത്. നിലവിലെ ലോക റാംങ്കിങ്ങില്‍ 11ാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെയാണ് ചാംമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്.

ഫൈനലില്‍ പാക്കിസ്ഥാനോട് ഏറ്റുമുട്ടുന്നത് ജര്‍മ്മനിയാണ് . മൂന്നാം സ്ഥാനത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് പോരാട്ടം.

We use cookies to give you the best possible experience. Learn more