| Tuesday, 20th August 2019, 6:16 pm

ഹസന്‍ അലിയുടെ വിവാഹം ഇന്ന് ദുബൈയില്‍; വധു ഹരിയാനക്കാരി

സ്പോര്‍ട്സ് ഡെസ്‌ക്

പാക് ക്രിക്കറ്റ് താരം ഹസന്‍ അലിയും ഹരിയാനയില്‍ നിന്നുള്ള ഷാമിയ അര്‍സുവുമായുള്ള വിവാഹം ഇന്ന് ദുബൈയില്‍. ഇരുവരുടെയും പ്രീ വെഡ്ഡിങ് ഫോട്ടോകളും മെഹന്ദി ചടങ്ങുകളുടെ ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. ഇരുവര്‍ക്കും ആശംസയര്‍പ്പിച്ച് കൊണ്ട് ടെന്നീസ് താരം സാനിയ മിര്‍സയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദമ്പതികളുടെ ചിത്രങ്ങള്‍ പ്രശസ്ത പാക് ഫോട്ടോഗ്രാഫറായ ദ ആര്‍ട്ടിസ്റ്റ് പുറത്തു വിട്ടിട്ടുണ്ട്. ഇബ്‌നു ബത്തൂത്ത മാള്‍ മുതല്‍ പാം ജുമൈറ വരെയുള്ള വിവിധ ലൊക്കേഷനുകളില്‍ നിന്നാണ് ചിത്രങ്ങളെടുത്തത്. അലിയുടെ നിക്കാഹിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പ് ദുബായില്‍ വെച്ചാണ് ഹസന്‍ അലിയും ഷാമിയയും ആദ്യം കണ്ടുമുട്ടിയത്. ദുബായില്‍ സ്ഥിര താമസമാക്കിയ ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനി ജീവനക്കാരിയാണ് ഷാമിയ. ലണ്ടനിലാണ് ഷാമിയ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതെന്നും ദല്‍ഹിയില്‍ അവര്‍ക്ക് ബന്ധുക്കളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പാകിസ്താനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. 2016-ലാണ് അലി പാകിസ്താനായി അരങ്ങേറിയത്.

സാനിയ-ഷോയ്ബ് ദമ്പതികള്‍ക്ക് പുറമെ മുന്‍ പാക് താരങ്ങളായ മുഹ്‌സിന്‍ ഖാനും സഹീര്‍ അബ്ബാസും ഇന്ത്യയില്‍ നിന്നാണ് വിവാഹം ചെയ്തിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more