| Sunday, 22nd July 2012, 8:44 am

ജീന്‍ ധരിച്ചതിന് പോലീസുകാരന്‍ സഹോദരിയെ കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ജീന്‍സ് ധരിച്ചതിന് പോലീസുകാരന്‍ സഹോദരിയെ വെടിവെച്ച് കൊന്നു.  പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. നജ്മ ബീബി(22) ആണ് കൊല്ലപ്പെട്ടത്. പോലീസ് കോണ്‍സ്റ്റബിളായ സഹോദരന്‍ അസദ് അലിയാണ് നജ്മയെ വെടിവെച്ചത്.[]

നജ്മ ജീന്‍സ് ധരിക്കുന്നത് അസദിന് ഇഷ്ടമല്ലായിരുന്നു. ഈ കാര്യത്തില്‍ നിരവധി തവണ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുറച്ചുദിസവും മുമ്പ് ജീന്‍സ് ധരിക്കുന്നതില്‍ നിന്നും അസദ് നജ്മയെ വിലക്കുകയും ചെയ്തിരുന്നു. ഇനി ജീന്‍സ് ധരിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സഹോദരനെതിരെ നജ്മ ഷഹ്ദാര പോലീസ് സ്‌റ്റേഷനില്‍ നജ്മ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല.

ഇതേത്തുടര്‍ന്ന് വീട്ടിലെത്തിയ അസദ്, നജ്മയുമായി വീണ്ടും വഴക്കിട്ടു. ഇതിനിടെ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ നജ്മയെ അസദ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപെട്ട അസദിനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more