| Sunday, 22nd September 2019, 7:51 pm

ധോണിയും ഗില്‍ക്രിസ്റ്റും പിന്നില്‍; കമ്രാന്‍ അക്മലിന് അപൂര്‍വ്വ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ലാഹോര്‍: പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലിന് അപൂര്‍വ റെക്കോഡ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡാണ് കമ്രാന്‍ സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് നോര്‍ത്തേണ്‍ പഞ്ചാബിനെതിരെ സെന്‍ട്രല്‍ പഞ്ചാബിനായി സെഞ്ച്വറി നേടിയതോടെയാണ് അക്മല്‍ നേട്ടം സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അക്മലിന്റെ 31-ാം സെഞ്ച്വറിയാണിത്.

അക്മലിന്റെ സെഞ്ച്വറി മികവില്‍ ആദ്യദിനം സെന്‍ട്രല്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് 369 റണ്‍സ് എടുത്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56 സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ലേ ആംസിനാണ് റെക്കോഡ്. പട്ടികയില്‍ 31 സെഞ്ച്വറി നേടിയ അക്മല്‍ രണ്ടാമതാണ്.

ഗില്‍ക്രിസ്റ്റിന്റെ പേരില്‍ 29 സെഞ്ച്വറികളാണുള്ളത്. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണെങ്കിലും കമ്രാന്‍ ദേശീയ ടീമില്‍ നിന്ന് പുറത്താണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more