2026 ടി – 20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുകായാണ്. നിലവില്‍ 12 ഓവറുകള്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയില്‍ പതറുകയാണ്. ഫര്‍ഹാന്‍ അഷ്‌റഫും ഷഹീന്‍ അഫ്രിദിയുമാണ് ക്രീസിലുള്ളത്.
ഉസ്മാന്‍ ഖാന്‍ (34 പന്തില്‍ 44), ശദാബ് ഖാന്‍ (15 പന്തില്‍ 14), സയീം അയൂബ് (രണ്ട് പന്തില്‍ ആറ്), ബാബര്‍ അസം (ഏഴ് പന്തില്‍ അഞ്ച്), സല്‍മാന്‍ അലി ആഘ (നാല് പന്തില്‍ നാല്), മുഹമ്മദ് നവാസ് (അഞ്ച് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
മത്സരത്തില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ തങ്ങളുടെ ബൗളിങ് ഓപ്പണ്‍ ചെയ്തത് സ്പിന്നര്‍ ഉപയോഗിച്ചായിരുന്നു. അത് മാത്രമല്ല, മത്സരത്തിലുടനീളം മെന്‍ ഇന്‍ ഗ്രീന്‍ സ്പിന്‍ ബൗളിങ്ങിന് തന്നെയാണ് പ്രാധാന്യം നല്‍കിയത്.
ഇന്ത്യയ്ക്കെതിരെ ഈ മത്സരത്തില്‍ പാകിസ്ഥാന്‍ ഇങ്ങനെ 18 ഓവറുകളിലാണ് സ്പിന്‍ ഉപയോഗിച്ചത്. അതോടെ ഒരു ടി – 20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സ്പിന്‍ ഓവറുകള്‍ എറിഞ്ഞ രണ്ടാമത്തെ ടീമാകാനും പാകിസ്ഥാന്‍ സാധിച്ചു. മുമ്പ് പാകിസ്ഥാന്‍ ന്യൂസിലാന്റിന് എതിരെയും സിംബാബ്വെ വെസ്റ്റ് ഇന്‍ഡീസിനെ എതിരെയും ഇത്രയും സ്പിന്‍ ഓവറുകള്‍ എറിഞ്ഞിട്ടുണ്ട്.
പാകിസ്ഥാൻ ടീം. Photo: ICC/x.com
(ഓവറുകള്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
18 – സിംബാബ്വെ – വെസ്റ്റ് ഇന്‍ഡീസ് – 2010
18 – പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ – 2012
18 – പാകിസ്ഥാന്‍ – ഇന്ത്യ – 2026
17 – ന്യൂസിലാന്‍ഡ് – ഇന്ത്യ – 2023
മത്സരത്തില്‍ ഇന്ത്യയ്ക്കായി തിളങ്ങിയത് ഇഷാന്‍ കിഷനാണ്. താരം 40 പന്തില്‍ 77 റണ്‍സാണ് എടുത്തത്. ഒപ്പം സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32 റണ്‍സും ശിവം ദുബെ 17 പന്തില്‍ 27 റണ്‍സും ചേര്‍ത്തു.
പാകിസ്ഥാനായി സയീം അയൂബ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സല്‍മാന്‍ അലി ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: Pakistan used 18 overs of spin against India in T20 World Cup