| Monday, 6th November 2017, 9:03 am

'സ്വതന്ത്ര കാശ്മീര്‍' വാദത്തിനു പിന്തുണയില്ല; കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണ് പോംവഴിയെന്നും പാക് പ്രധാന മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സ്വതന്ത്രകശ്മീര്‍ വാദങ്ങളെ തള്ളി പാക് പ്രധാന മന്ത്രി ഷാഹിദ് ഖ്വകാന്‍ അബ്ബാസി. യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല സ്വതന്ത്രകശ്മീര്‍ വാദമെന്നും അദ്ദേഹം പറഞ്ഞു.


Also Read: പാരഡൈസ് പേപ്പേഴ്‌സില്‍ വയലാര്‍ രവിയുടെ മകനും, അമിതാഭ് ബച്ചനും, വിജയ് മല്യയും; കള്ളപ്പണ നിക്ഷേപത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ 19 ാമത്


ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സിലെ സൗത്ത് ഏഷ്യ സെന്റര്‍ സംഘടിപ്പിച്ച “ഫ്യൂച്ചര്‍ ഓഫ് പാകിസ്താന്‍ 2017” ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. പരിപാടിയില്‍ പങ്കെടുക്കവേ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളും പ്രധാന മന്ത്രിക്ക് നേരിടേണ്ടി വന്നു.

സ്വതന്ത്രകശ്മീറിനെക്കുറിച്ചുള്ള ഒരു ചോദ്യത്തോട് പ്രതികരിക്കവേയാണ് അത്തരം ആശയം ഉയര്‍ന്നു കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അതില്‍ യാഥാര്‍ഥ്യമൊന്നുമില്ലെന്നും ഷാഹിദ് ഖ്വാകന്‍ പറഞ്ഞത്. “സ്വതന്ത്ര കശ്മീറിനു വേണ്ടിയുള്ള ആവശ്യത്തിന് പാകിസ്താന്‍ പിന്തുണ നല്‍കില്ല.” അദേഹം പറഞ്ഞതായി ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.


Dont Miss: ജിഗ്നേഷ് മെവാനിക്ക് കമാന്‍ഡോ സംരക്ഷണം; നീക്കങ്ങള്‍ മനസിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് മെവാനി


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെങ്കില്‍ കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണം. ചര്‍ച്ചകള്‍ മാത്രമാണ് പോംവഴി. ചര്‍ച്ചകളിലൂടെ അല്ലാതെ മാറ്റം സാധ്യമാകില്ലെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- കശ്മീര്‍ വിഷയത്തെ കൂടാതെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ നടപടി, സിവില്‍-മിലിട്ടറി സഹകരണം തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

Latest Stories

We use cookies to give you the best possible experience. Learn more