| Thursday, 20th April 2017, 11:16 am

ക്രിക്കറ്റില്‍ നിന്നും വിട വാങ്ങിയ പാക് താരം ബൂം ബൂം അഫ്രീദിയ്ക്ക് സ്വന്തം ജഴ്‌സി സമ്മാനിച്ച് വിരാട് കോഹ്‌ലി; ഇന്ത്യന്‍ നായകന്റെ ക്ലാസിന് കയ്യടിച്ച് പാക് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ക്രിക്കറ്റിന്റെ ലോകത്ത് ഇന്ത്യയും പാകിസ്താനും ചിരവൈരികളാണ്. എന്നാല്‍ പാക് താരം ബൂം ബൂം അഫ്രീദിയെന്ന ഷാഹിദ് അഫ്രീദിയ്ക്ക് പാകിസ്താനിലേതു പോലെതന്നെ ഇന്ത്യയിലും കട്ട ഫാന്‍സാണുള്ളത്. പക്ഷെ ആ ആരാധകരെയൊക്കെ സങ്കടത്തിലാക്കി പോയ മാസം അഫ്രീദി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു.

ആരാധകരുടെ പ്രിയ താരത്തിന് പ്രത്യേക സമ്മാനം നല്‍കിയാണ് ടീം ഇന്ത്യ ആദരിച്ചത്. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ജഴ്‌സിയാണ് ടീം ഇന്ത്യ കളിക്കളത്തിലെ ശത്രുവിന് സമ്മാനമായി നല്‍കിയത്. ജഴ്‌സിയില്‍ യുവരാജ് സിംഗ്, ആശിഷ് നെഹ്‌റ, സുരേഷ് റെയ്‌ന, ജഡേജ തുടങ്ങി ടീമിലെ എല്ലാ താരങ്ങളും ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

പാകിസ്താനി മാധ്യമ പ്രവര്‍ത്തകയായ ഫൈസാന്‍ ലഖാനിയാണ് ജഴ്‌സിയുടെ ചിത്രം ട്വീറ്റ് ചെയതത്. അതോടെ വാര്‍ത്ത വൈറലായി. ടീം ഇന്ത്യയുടെ ആദരവ് പാകിസ്താനിലുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അവരത് പ്രകടിപ്പിക്കുകയും ചെയ്തു.


Also Read: ഇത്തവണ പൊലീസുകാരുടെ നെഞ്ചത്ത്; എയര്‍ ഇന്ത്യാ ജീവനക്കാരനെ തല്ലിയ ശിവസേന എം.പി പുതിയ വിവാദത്തില്‍


രാജ്യങ്ങള്‍ രാഷ്ട്രീയ അസ്ഥിരതാവസ്ഥയും ടീമുകള്‍ തമ്മിലുള്ള ചിരവൈരവും ഒന്നും ക്രിക്കറ്റെന്ന വികാരത്തിനു മുന്നില്‍ വിലപോകില്ലെന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനാണ് പ്രാധാന്യമെന്നുമാണ് ആരാധകര്‍ പറയുന്നത്. പൊതുവെ ഇന്ത്യന്‍ ടീമിനെ ഇഷ്ടമില്ലാത്ത പാകിസ്താന്‍ ആരാധകരെ പോലും സന്തോഷിപ്പിക്കുന്നതാണ് ഇതെന്നും ചില പോസ്റ്റുകള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more