| Sunday, 9th October 2016, 8:36 pm

ഇന്ത്യയില്‍ നിന്നും ടെസ്റ്റ് ഒന്നാംറാങ്ക് തിരിച്ചു പിടിക്കും: ഇന്‍സമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ വെട്ടിച്ച് പാകിസ്ഥാന്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പാക് മുന്‍ ക്യാപ്റ്റനും ടീമിന്റെ മുഖ്യ സെലക്ടറുമായ ഇന്‍സമാമുല്‍ ഹഖ്.


ഇസ്‌ലാമാബാദ്:  ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ വെട്ടിച്ച് പാകിസ്ഥാന്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പാക് മുന്‍ ക്യാപ്റ്റനും ടീമിന്റെ മുഖ്യ സെലക്ടറുമായ ഇന്‍സമാമുല്‍ ഹഖ്. 2007 മുതല്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നില്ലെന്നും ഇന്‍സമാം പറഞ്ഞു.

ഇന്ത്യക്കെതിരെ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരങ്ങളെ ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് മനസിലായതായും ഇന്‍സമാം പറഞ്ഞു.

ആറു വര്‍ഷമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ പാക് ടീമിന് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അടുത്ത കുറച്ച് മാസങ്ങള്‍ കൊണ്ട് 13 ടെസ്റ്റുകളാണ് ഇന്ത്യക്ക് സ്വന്തം നാട്ടില്‍ കളിക്കാനുള്ളതെന്നും ഇന്‍സമാം പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളില്‍ പാകിസ്താന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെങ്കിലും, മറ്റ് രാഷ്ട്രങ്ങള്‍ക്കെതിരെ മികച്ച വിജയം നേടി ഒന്നാം നമ്പര്‍ സ്ഥാനം പാകിസ്താന്‍ കൈയടക്കുമെന്ന് ഇന്‍സമാം ഉള്‍ഹഖ് പറഞ്ഞു.

We use cookies to give you the best possible experience. Learn more