ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്‌ക്കെതിരെ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍ എ. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എ 49.2 ഓവറില്‍ 313 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 49.1 ഓവറില്‍ 265 റണ്‍സിന് പുറത്താകുകയായിരുന്നു.
ഇന്ത്യക്കായി ക്യാപ്റ്റന്‍ തിലക് വര്‍മ സെഞ്ച്വറി നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 149 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 100 റണ്‍സാണ് തിലക് നേടിയത്. അഭിഷേക് ശര്‍മ 42 പന്തില്‍ 70 റണ്‍സെടുത്ത് മികച്ച തുടക്കമിട്ടു. ആറ് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
ഷഹബാസ് അഹമ്മദ് 49 പന്തില്‍ 56 റണ്‍സും നേടി. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് താരം ബാറ്റ് വീശിയത്.
യുവ താരം വൈഭവ് സൂര്യവംശിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 13 പന്തില്‍ രണ്ട് അടക്കം 11 റണ്‍സാണ് താരം നേടിയത്.
പാകിസ്ഥാനായി ഹസന്‍ നവാസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അലി റാസയും മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഇമ്രാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അഹമ്മദ് ഡാനിയല്‍, സുഫിയാന്‍ മുഖീം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിരയില്‍ ഹസന്‍ നവാസ് 82 പന്തില്‍ 79 റണ്‍സുമായി ടോപ് സ്‌കോററായി. അഞ്ച് ഫോറും നാല് സിക്‌സും അടക്കമാണ് താരം പാകിസ്ഥാനെ മുന്നോട്ട് കൊണ്ടുപോയത്. മാസ് സദാഖത്ത് 63 പന്തില്‍ 59 റണ്‍സും ഫര്‍ഹാന്‍ യൂസഫ് 48 പന്തില്‍ 56 റണ്‍സും നേടി.
ഓപ്പണര്‍ ഷാമില്‍ ഹസന്‍ 23 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് ഇമ്രാന്‍ 14 പന്തില്‍ 23 റണ്‍സും സംഭാവന ചെയ്തു. ഓള്‍റൗണ്ട് മികവ് കാഴ്ചവെച്ച ഹസന്‍ നവാസാണ് മത്സരത്തിലെ താരം.
ഇന്ത്യക്കായി ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, സൂര്യാന്‍ഷ് ഷെഡ്‌ഗെ, വിപ്രജ് നിഗം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Pakistan A Defeat India A In ACC Emerging Teams Asia Cup