| Sunday, 25th October 2009, 4:44 pm

കൊട്കായ് വീണ്ടും പാക് സൈന്യത്തിന്റെ നിയന്ത്രണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: തെഹ്‌രികി താലിബാന്‍ നേതാവ് ഹകീമുല്ല മെഹ്‌സൂദിന്റെയും ഉപനേതാവ് ഖാരി ബുസൈന്റെയും ജന്മനാടായ കൊട്കായി നിയന്ത്രണത്തിലായതായി പാക് സൈന്യം അവകാശപ്പെട്ടു. റാഹ് ഇ നിജാത്തില്‍ സൈനിക മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ഖമര്‍ സമാന്‍ ഖൈറയും സൈനിക വക്താവ് മേജര്‍ ജനറല്‍ അത്തര്‍ അബ്ബാസും വാര്‍ത്താ സ്‌മേളനത്തില്‍ അറിയിച്ചു. കൊട്കായിലെ തീവ്രവാദികളുടെ നെറ്റ്‌വര്‍ക്കുകള്‍ സൈന്യം തകര്‍ത്തതായി ഇവര്‍ അറിയിച്ചു. ആക്രമണത്തില്‍ 21 തീവ്രവാദികളും നാല് സൈനികരും കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഇപ്പോള്‍ ഇവിടെ നിന്നും പിന്‍വാങ്ങുകയാണെന്നും അവര്‍ അറിയിച്ചു.

പരാജയ ഭീതി പൂണ്ട തീവ്രവാദികള്‍ സ്‌കൂളുകളെയും കോളജുകളെയും ആക്രമണത്തിന് ലക്ഷ്യം വെച്ചിരിക്കുകയാണെന്നും എന്നാല്‍ ജനം സര്‍ക്കാറിനൊപ്പം നില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more