| Thursday, 11th March 2010, 8:34 am

പ്രകൃതിയും ബുദ്ധനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്യാലറി/സുരേഷ് ബുദ്ധ

തികാവ്യാത്മകതയിലൂടെ പ്രകൃതിയുടെ സംഗീതത്തിന് അമൂര്‍ത്തഭാവം നല്‍കുകയാണ് സുരേഷ് ബുദ്ധയുടെ ചിത്രങ്ങള്‍ . പൊഴിയുന്ന ഇലകളിലൂടെ ആകാശത്തിന്റെ നീലിമ ചാലിച്ചാണ് ബുദ്ധ തന്റെ ആശയങ്ങള്‍ക്കും ആശകള്‍ക്കും ജീവന്‍ നല്‍കുന്നത് . ഒളവണ്ണ പന്തീരങ്കാവ് സ്വദേശിയായ ഈ ചിത്രകാരന്റെ പെയിന്റിംങ്ങുകളില്‍ പലതും ഇന്ത്യ കടന്നിരിക്കുന്നു. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കായി ആസ്വാദകരെത്തുന്നുണ്ട്.

പൊഴിഞ്ഞു വീഴുന്ന ഇലകളെ പ്രതീകവത്കരിക്കുന്നതിലൂടെ ജീവിതത്തെ വളരെ നിസാരമായി അവതരിപ്പിക്കുകയാണ് അദ്ദേഹം. തികഞ്ഞ പ്രകൃതി സ്‌നേഹിയായ ഈ യുവാവ് ഭൂമി ഗീതം എന്ന സീരിസില്‍ ഇന്ത്യ മുഴുവന്‍ തെരുവോര പ്രദര്‍ശനം നടത്തി വരുന്നു. കേരളം മുഴുവനും പൂനെ, ഗോവ എന്നിവിടങ്ങളില്‍ പെയിന്റിങ്ങ് പ്രദര്‍ശനം പൂര്‍ത്തിയായിട്ടുണ്ട്.

ബുദ്ധ-സെന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്ന സുരേഷ് ബുദ്ധ തന്റെ ഭാവനാത്മക ചിത്രങ്ങളിലൂടെ ശ്രീബുദ്ധന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 1998 ല്‍ വിശാഖ പട്ടണം കലാപരിഷത്ത് ഓണറബിള്‍ മെന്‍ഷന്‍ നല്കി ആദരിച്ചു. മൂന്ന് വര്‍ഷം പോണ്ടിച്ചേരിയിലെ ചോളമണ്ഡലം ആര്‍ട്ട് ഗ്യാലറിയില്‍ ജോലിചെയ്തിട്ടുണ്ട് . 2004, 2005 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമിയുടെ ഗ്രൂപ്പ് എക്‌സിബിഷനിലും ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടന്ന പെയിന്റിങ്ങ് പ്രദര്‍ശനത്തിലും സുരേഷിന്റെ പെയിന്റിങ്ങുകള്‍ ഇടം നേടി.


Latest Stories

We use cookies to give you the best possible experience. Learn more