| Friday, 25th April 2025, 10:03 am

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് ഭീകരരുടെ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിലെ മൂന്ന് പ്രതികളില്‍ ഒരാളായ ദക്ഷിണ കശ്മീരിലെ ത്രാലിലുള്ള ആദില്‍ ഹുസൈന്‍ തോക്കറിന്റെ വീടും ആസിഫ് ഫൗജി എന്ന ആസിഫ് ഷെയ്ക്കിന്റെ വീടുമാണ് തകര്‍ക്കപ്പെട്ടത്.

ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലക്കാരനായ തോക്കര്‍ ചൊവ്വാഴ്ച നടന്ന പഹല്‍ഗാം കൂട്ടക്കൊലയിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. ആസിഫ് ഷെയ്ഖിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ആസിഫ് ഷെയ്ഖ്, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുടെ രേഖാചിത്രങ്ങള്‍ കഴിഞ്ഞ് ദിവസം ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിരുന്നു.

Content Highlight: Pahalgam terror attack: Houses of two terrorists demolished

We use cookies to give you the best possible experience. Learn more