ലോസ് ആഞ്ചല്‍സ്; ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രഈലിന് അമേരിക്ക നല്‍കുന്ന സൈനിക പിന്തുണയെ ചോദ്യം ചെയ്ത് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം.
ലോസ് ഏഞ്ചല്‍സില്‍ നടന്ന ഒരു പരിപാടിയില്‍ ഇസ്രഈലിനോടുള്ള അമേരിക്കയുടെ ദീര്‍ഘകാല സൈനിക നയം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.’
‘ഇത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നു, കാരണം ഇസ്രാഈലിലെ നിലവിലെ നേതൃത്വം നമ്മളെ ആ പാതയിലൂടെയാണ് നയിക്കുന്നത്, ആ പരിഗണനയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പും ഇല്ലെന്ന് ഞാന്‍ കരുതുന്നു,’ ന്യൂസം മറുപടി നല്‍കി.
ഇസ്രഈലിന്റെ നിലവിലെ നേതൃത്വത്തിലുള്ള നിരാശ പ്രകടിപ്പിച്ച ന്യൂസം, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ പാതയിലൂടെയാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് തോമസ് ഫ്രീഡ്മാനെ ഉദ്ധരിച്ചുകൊണ്ട്, ഇസ്രാഈലിന്റെ നിലവിലെ പോക്ക് ഒരു വര്‍ണ്ണവിവേചന ഭരണകൂടത്തിന്റേതിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള തീവ്ര വലതുപക്ഷ നീക്കങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ സൈനിക നീക്കങ്ങളെയും ഗാവിന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഹമാസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പോലും പരിഹരിക്കാന്‍ കഴിയാത്തവരാണ് ഇറാനില്‍ ഭരണമാറ്റത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വന്തം അധികാരം സംരക്ഷിക്കാനും ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നതെന്ന് ന്യൂസം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിഷയത്തില്‍ ട്രംപ് ഭരണജൂദത്തിനുള്ളില്‍ തന്നെ ഭിന്നതക്കള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രാഈലും യു.എസും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളില്‍ ഇതിനോടകം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തില്‍ ന്യൂസമിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്.
നേരത്തെ ന്യൂസം ഇസ്രഈലിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ടെങ്കിലും, സമീപകാലത്ത് അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങളെ ചോദ്യം ചെയ്യുന്ന നിരവധി പരാമര്‍ശങ്ങള്‍ നടത്തുകയും ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇസ്രഈലിന് നല്‍കുന്ന സൈനിക സഹായം പുനഃപരിശോധിക്കുന്നതല്ലാതെ മറ്റൊരു വഴി അമേരിക്കയ്ക്ക് മുന്നിലില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാനെതിരായ യുദ്ധത്തെച്ചൊല്ലി ട്രംപ് ഭരണകൂടത്തിനകത്ത് തന്നെ ഭിന്നത രൂക്ഷമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Pahalgam attack probe: NIA court seeks China’s help to trace camera linked to terror case