| Saturday, 23rd May 2020, 10:04 pm

ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ മറ്റൊരു ഗാനം; 'ചിരി'യിലെ ആദ്യഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ അനുജന്‍ ജോ ജോണ്‍ ചാക്കോ നായകനാവുന്ന ‘ചിരി’യിലെ ആദ്യഗാനം പുറത്തുവിട്ടു. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്.

‘പാടാത്തോനും പാടും’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുരാജ് എസ് വാസുദേവ് ആണ്. നവാഗതനായ ജോസഫ് പി കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം.

ഡ്രീംബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവദാസിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം ജിന്‍സ് വിന്‍സണ്‍.

ചിത്രത്തില്‍ ചിലഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രിന്‍സ് ജോര്‍ജ്ജ് ആണ്. അനീഷ് ഗോപാല്‍, കെവിന്‍ ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് രവി, സുനില്‍ സുഖദ, ഹരികൃഷ്ണന്‍, രാജേഷ് പറവൂര്‍, വിശാല്‍, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി തുടങ്ങിയവരും അഭിനയിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more