| Wednesday, 18th October 2023, 9:19 pm

ഇനി ഇരുണ്ട കാലത്തിനായി കാത്തിരിപ്പ്; ഭ്രമയുഗത്തിന് പാക്കപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന് പാക്കപ്പ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് വിവരം പുറത്ത് വിട്ടത്. ലൊക്കേഷനില്‍ നിന്നുമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടുകൊണ്ടായിരുന്നു പാക്കപ്പ് വിവരം പങ്കുവെച്ചത്. ചിത്രം മുഴുവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരിക്കും എന്ന സൂചന ഉറപ്പിക്കുന്നതാണ് ഇത്.

മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഓഗസ്റ്റ് 17നാണ് ചിത്രീകരണം ആരംഭിച്ചത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് വേണ്ടി ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ സിനിമയാണ്.

ടി.ഡി. രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങള്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍ (ഡയറക്ടര്‍), പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്സ് സേവ്യര്‍, കോസ്റ്റ്റ്റിയൂംസ് : മെല്‍വി ജെ., പി.ആര്‍.ഒ: ശബരി.

Content Highlight: Pack up for ‘Bhramayugam’

Latest Stories

We use cookies to give you the best possible experience. Learn more