| Tuesday, 17th March 2026, 6:46 pm

തെരഞ്ഞെടുപ്പ് കളം ഒഴിഞ്ഞ് പി.ജെ. ജോസഫ്; തൊടുപുഴയില്‍ മകന്‍ അപു മത്സരിക്കും; കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

അനിത സി

തൊടുപുഴ: തലമുറ മാറ്റവുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പാര്‍ട്ടിയുടെ ചെയര്‍മാനും പത്ത് തവണ തൊടുപുഴയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചു.

ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ് തൊടുപുഴയില്‍ നിന്നും മത്സരിക്കും. കടുത്തുരിത്തിയില്‍ നിന്നും മോന്‍സ് ജോസഫും ഇരിങ്ങാലക്കുടയില്‍ നിന്നും തോമസ് ഉണ്ണിയാടനും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

തിരുവല്ല- വര്‍ഗീസ് മാമ്മന്‍, കുട്ടനാട്- റെജി ചെറിയാന്‍, ചങ്ങനാശേരി- വിനു ജോര്‍ജ്, കോതമംഗലം- ഷിബു തെക്കുംപുറം, കാഞ്ഞങ്ങാട്- ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവരാണ് സ്ഥാനാര്‍ത്ഥികള്‍.

2021ലെ തെരഞ്ഞെടുപ്പിലും പി.ജെ ജോസഫിന് മകരം മകന്‍ അപു മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവസാന നിമിഷം പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

പതിനൊന്ന് തവണ തൊടുപുഴയില്‍ നിന്നും പി.ജെ ജോസഫ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2001ല്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. അന്ന് പി.ടി. തോമസാണ് ജോസഫിനെ തോല്‍പ്പിച്ചത്.

Content Highlight: P.J. Joseph withdraws from election; son Apu to contest in Thodupuzha; Kerala Congress candidate list released

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more