| Saturday, 11th January 2020, 12:58 pm

'ഇന്ത്യക്കാരെപ്പോലെ ഇത്ര നിഷ്‌കളങ്കരായ ജനത ലോകത്തെവിടെയുമില്ല, ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ് നമ്മുടെ വിശ്വാസം'; കേന്ദ്രത്തിനെതിരെ ഒളിയമ്പുമായി പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി സര്‍ക്കാരിനെ ഇപ്പോഴും വിശ്വസിച്ച് മുന്നോട്ടുപോകുന്ന ഇന്ത്യക്കാരെപ്പോലെ നിഷ്‌കളങ്കരായ ജനതയെ ലോകത്തെവിടെയും കണ്ടിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ് പലരുടെയും ധാരണയെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യക്കാരെപ്പോലെ നിഷ്‌കളങ്കരായ മനുഷ്യരെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്ന് നമ്മള്‍ കരുതുന്നു. നമ്മള്‍ക്ക് എല്ലാത്തിനെയും വിശ്വാസമാണ്’, ചിദംബരം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയെന്നും 99 ശതമാനം വീടുകളിലും കക്കൂസുകള്‍ നിര്‍മ്മിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദം നിരത്തിയായിരുന്നു ചിദംബരം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ അവസ്ഥയും മറ്റൊന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ അവകാശ വാദമുന്നയിക്കുന്ന പലകാര്യങ്ങളുടെയും സത്യാവസ്ഥ മറ്റൊന്നാണെന്നും ചിദംബരം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more