| Monday, 14th July 2014, 5:30 pm

പി.സി ജോര്‍ജിന്റെ് നേതൃത്വത്തില്‍ 'അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് രൂപീകരിച്ച സംഘടന അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. സംഘടന നാളെ മുതല്‍ ഔദ്ദ്യോഗികമായി നിലവില്‍ വരും.

സംഘടനാ രൂപീകരണത്തിന് സ്ഥാനമാനങ്ങള്‍ തടസ്സമല്ലെന്നും രാഷ്ട്രീയമാനമില്ലെന്നും പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരനാണ് പ്രസിഡന്റ്. ഡി.എച്ച്.ആര്‍.എം നേതാവ് സെലീന പ്രക്കാനമാണ് ഓര്‍ഗനൈസര്‍.

അടുത്ത ജൂലൈ 15 ന് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ചേരുമെന്ന് പി.സി.ജോര്‍ജ്ജ് അറിയിച്ചു. അഴിമതിയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയില്‍ പങ്കാളികളാകാത്ത ആര്‍ക്കും സംഘടനയില്‍ അംഗമാകാം.ദലിത് മുന്നേറ്റമുള്‍പ്പടെയുളള വിഷയങ്ങള്‍ നിയമാവലിയില്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

അതേ സമയം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പാര്‍ട്ടി എം.എല്‍.എമാരുടെ അടിയന്തിര യോഗം വിളിച്ചു. സ്വാഭാവികമായ യോഗം മാത്രമാണിതെന്നും കഴിഞ്ഞ ദിവസം ചേരാനിരുന്ന യോഗമാണ് ഇന്ന് വൈകീട്ട് നടക്കുന്നതെന്നും കെ.എം മാണി അറിയിച്ചു.

We use cookies to give you the best possible experience. Learn more