| Friday, 22nd August 2014, 12:52 pm

വൈന്‍ വേണ്ടന്ന് പറയുന്നത് ശുദ്ധഅസംബന്ധം;വെള്ളാപ്പള്ളിക്കെതിരെ പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മറുപടി.

മനുഷ്യരെ കൊല്ലാന്‍ ശ്രമിക്കുന്നവരാണ് മദ്യനയത്തെ എതിര്‍ക്കുന്നത്. ആരാധനലായങ്ങളില്‍ വൈന്‍ നിരോധിക്കണമെന്നത് ശുദ്ധ അസംബന്ധമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.മദ്യനിരോധനത്തിന്റെ പിതൃത്വത്തിന് പിന്നില്‍ നിരവധിപേര്‍ രംഗത്തുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

മദ്യനിരോധനമല്ല മദ്യനയമാണ് പ്രഖ്യാപിക്കേണ്ടത്. മദ്യനയത്തില്‍ ചിലര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ടെന്നും ബാര്‍ വിഷയത്തില്‍ ഓരോ മന്ത്രിയും ഓരോ അഭിപ്രായമാണ് പറയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.

മദ്യവര്‍ജ്ജനമാണ് ലക്ഷ്യമെങ്കില്‍ ബ്രാന്‍ഡിയും വിസ്‌കിയും മാത്രമല്ല, വൈനും നിരോധിക്കണമെന്നും ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ വൈന്‍ ഉപയോഗിക്കുന്നത് തടയണമെന്നും  വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മദ്യനിരോധനത്തിന് ഇന്നലെ ചേര്‍ന്ന യു.എഡി.എഫ് യോഗത്തിലാണ് തീരുമാനമായത്. സംസ്ഥാനത്ത് അടച്ചിട്ട 418 ബാറുകള്‍ തുറക്കില്ലെന്നതിന് പുറമെ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും തീരുമാനമായിരുന്നു. നിലവില്‍ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്ക് ഒരുവര്‍ഷത്തേക്കുള്ള താത്ക്കാലിക ലൈസന്‍സ് ആണ് നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more