| Saturday, 19th October 2019, 6:08 pm

ഡാന്‍സ് കളിച്ചതല്ല , വൈറലായ വീഡിയോയുടെ വിശദീകരണവുമായി ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: എ.ഐ..എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസസുദിന്‍ ഒവൈസി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഒവൈസി. താന്‍ ഡാന്‍സ് കളിക്കുകയല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി
തന്റെ പാര്‍ട്ടി ചിഹ്നമായ ‘പട്ടം’ പറപ്പിക്കുന്നത് അഭിനയിച്ചു കാണിച്ചതാണെന്നുമാണ് ഒവൈസി പറയുന്നത്.

കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യാണ് ഒവൈസിയുടെ ഈ വീഡിയോ പുറത്തു വിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ നിരവധി ട്രോളുകള്‍ക്കും പാത്രമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.

Latest Stories

We use cookies to give you the best possible experience. Learn more