ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്കക്കിടെ അപകടം. 500 ലേറെ പേര്‍ക്ക് പരിക്ക്. നിരവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രഥം വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കും ശ്വാസതടസമുണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlight: Over 500 injured in stampede during Puri Jagannath temple Rath Yatra