| Monday, 2nd March 2026, 11:20 am

പാക് - അഫ്ഗാൻ യുദ്ധം; 417 താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ മന്ത്രി

മുഹമ്മദ് നബീല്‍

ഇസ്‌ലാമാബാദ്: ദിവസങ്ങളായി തുടരുന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ 417 താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ വാർത്താ വിനിമയ മന്ത്രി അത്തൗല്ല തരാർ.

അഫ്ഗാനിസ്ഥാന്റെ 46 കേന്ദ്രങ്ങൾ തകർത്തതായും അദ്ദേഹം പറഞ്ഞു.

അതേസമയം 80 പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടതായും 27 സൈനിക കേന്ദ്രങ്ങൾ കയ്യടക്കിയതായും അഫ്ഗാനിസ്ഥാൻ വക്താവ് ഫിത്രത്ത് പറഞ്ഞു.

പാക് – അഫ്ഗാൻ അതിർത്തി പ്രദേശമായ ടോർഗാമിൽ ഇരു സൈന്യങ്ങളും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആക്രമണത്തിൽ രണ്ടു പ്രദേശവാസികൾ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

കാബൂളിന് നേരെയുള്ള ആക്രമണം ശക്തമായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്ന് പറഞ്ഞ അഫ്ഗാനിസ്ഥാൻ കഴിഞ്ഞദിവസം പാക് വിമാനം വെടിവച്ചിട്ടതായും പറഞ്ഞു.

അതേസമയം പാകിസ്ഥാൻ യുദ്ധത്തിൽനിന്നും പിൻമാറി എന്നുള്ള വാർത്തയെ തള്ളി പാക് പാർലമെന്ററികാര്യ ഫെർഡറൽ മന്ത്രി താരിഖ് ഫൈസൽ ചൗധരി രംഗത്തെത്തി.

‘ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും യുദ്ധം തുടരുകയാണ്, ഞങ്ങൾ യുദ്ധം നിർത്തി എന്നത് വ്യാജ പ്രചാരണമാണ്’ അദ്ദേഹം പറഞ്ഞു

അതേസമയം ഇറാൻ – അമേരിക്ക സംഘർഷത്തിൽ വലിയ പ്രതിഷേധങ്ങളാണ് അമേരിക്കൻ എംബസിക്കെതിരെ പാകിസ്ഥാനിൽ നടന്നത്.

പാകിസ്ഥാനിലെ യു.എസ് എംബസിയും വിവിധ നഗരങ്ങളിലെ കോൺസുലേറ്റുകളും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാൻ അമേരിക്ക തീരുമാനിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Content Highlight:Over 400 Afghan Taliban soldiers killed, says Pak minister as operation ‘still continuing’

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more