ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 25 കുട്ടികള്‍ക്ക് പരിക്ക്. സോനിപത്തിലെ ഗന്നൗറിലാണ് സംഭവം നടന്നത്.
കുട്ടികള്‍ക്കൊപ്പം മൂന്ന് ജോലിക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഗന്നൗര്‍ കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
5 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നും അവരെ ഖാന്‍പൂര്‍ പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു.
അപകടം നടന്നയുടന്‍ പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Over 25 Students Injured After Roof Of School Building Collapses In Haryana