| Sunday, 9th August 2026, 11:57 am

നാല് വര്‍ഷത്തിനിടെ ഇരുപതിലധികം ആണ്‍കുട്ടികളെ പീഡിപ്പിച്ചു; മൊബൈലില്‍ ഇരുനൂറിലേറെ ദൃശ്യങ്ങള്‍; മഹാരാഷ്ട്രയില്‍ 22കാരന്‍ അറസ്റ്റില്‍

അഞ്ജു ചന്ദ്രന്‍

മുംബൈ: മഹാരാഷ്ട്രയിലെ നന്തുര്‍ബാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം 20ലേറെ പേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരന്‍ അറസ്റ്റില്‍. പണവും ചോക്ലേറ്റും വാഗ്ദാനം ചെയ്ത് കുട്ടികളെ വശീകരിച്ച ശേഷം പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും, ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ പൊലീസ് സ്വമേധയായി കേസെടുത്തെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘2022 മുതല്‍ പ്രതി കുറ്റകൃത്യങ്ങള്‍ ചെയ്തുവരികയാണ് കൂടുതല്‍ ബാധിക്കപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,’ എസ്.പി സനീപ് പറഞ്ഞു.

കുറഞ്ഞത് 52 ഇരകളെയെങ്കിലും പ്രതി ലക്ഷ്യം വച്ചിരുന്നെന്നും അതില്‍ ഏകദേശം 15 പ്രായപൂര്‍ത്തിയാകാത്തവരും 18 വയസിന് മുകളിലുള്ള വ്യക്തികളും ഉള്‍പ്പെടുന്നതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിയുടെ ഫോണില്‍ 200ലേറെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ യുവാവ് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ സോഷ്യല്‍ മീഡിയകളിലോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ഇതുവരെ അതിജീവിതകളായ സ്ത്രീകളുടെ പരാതികളൊന്നും ലഭിച്ചില്ല.

Content Highlights: Over 20 boys were raped in four years; over 200 videos were found on mobile phones; 22-year-old arrested in Maharashtra

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more