| Friday, 12th June 2026, 8:50 pm

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിലച്ചു; മെറ്റ ആപ്പുകള്‍ ആഗോള തലത്തില്‍ തടസ്സപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള മെറ്റയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യന്‍ സമയം ഏഴ് മണിയോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടതെന്ന് ഔട്ടേജ് മോണിറ്ററിങ് പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്റ്റര്‍ വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് അടക്കമുള്ള സേവനങ്ങളൊന്നും ലഭ്യമായിരുന്നില്ല. പിന്നീട് ഇവ ലഭ്യമായെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടതായി ഉപഭോക്താക്കള്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ ലോഡാവുന്നില്ല എന്നായിരുന്നു ചില ഉപഭോക്താക്കള്‍ എക്‌സില്‍ കുറിച്ചത്. ആപ്പ് ലോഡായിട്ടും ഫീഡ് റിഫ്രഷാവുന്നില്ല എന്ന പ്രശ്‌നം മറ്റു ചിലരും ഉന്നയിച്ചു. ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിച്ചതായും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

സേവനങ്ങള്‍ തടസ്സപ്പെട്ടതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ഇത് സംബന്ധിച്ച മെറ്റയുടെ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല.

ഇന്ത്യയില്‍ മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതെന്നാണ് വിവരം. മെറ്റ ഔട്ടേജ് സംബന്ധിച്ച് 80,000 റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ ഡിറ്റക്ടറില്‍ ലഭിച്ചതായി ടെക് ന്യൂസ് വെബ്‌സൈറ്റായ സിനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പിനെയും വെബ്‌സൈറ്റിനെയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പില്‍ ഈ പ്രശ്‌നമുണ്ടായെങ്കിലും കൂടുതല്‍ പേരെ ബാാധിച്ചിട്ടില്ലെന്ന് സിനെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Outage in Meta services like Facebook, Instagram and Messenger

Latest Stories

We use cookies to give you the best possible experience. Learn more