ലോക ഫുട്‌ബോളില്‍ പുതിയ താരങ്ങളെത്തിയിട്ടും ആരാധകരുടെ മനസില്‍ പകരം വെക്കാനാവാത്ത രണ്ട് ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരും പ്രായമേറെയായിട്ടും കളിക്കളത്തില്‍ വിസമയങ്ങളുമായി നിറഞ്ഞ് നില്‍ക്കുകയാണ്.
അതിനാല്‍ തന്നെ ഫുട്‌ബോള്‍ ആരാധകരുടെ ചര്‍ച്ചകളില്‍ സജീവമാണ് മെസിയും റോണോയും. എത്ര കാലം കഴിഞ്ഞാലും ഇരുവരും തന്നെയായിരിക്കും തങ്ങളുടെ പ്രിയ താരങ്ങള്‍ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.
ഇരു ഇതിഹാസങ്ങളെയും പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ ആരാധകരുടെ ജീവിതത്തില്‍ വിരളമായിരിക്കും. അതുകൊണ്ട് തന്നെ ഇവരില്‍ മികച്ച താരമാര് എന്ന ചോദ്യം ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ഉയരാറുണ്ട്.
മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ റൊണാള്‍ഡോ എന്നാണ് മറ്റൊരു പറ്റം ആരാധകരുടെ ഉത്തരം. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇപ്പോള്‍ ആരാധകര്‍ മുന്‍ ബാഴ്സലോണ താരവും ഫ്രഞ്ച് ഫുട്‌ബോളറുമായ ഉസ്മാന്‍ ഡെംബലെയുടെ ഒരു വീഡിയോ വീണ്ടും ചര്‍ച്ചയാക്കുകയാണ്. മെസിക്കും റൊണാള്‍ഡോയ്ക്കും ഇടയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത് ആരാണെ ന്നാണ് താരം തുറന്ന് പറയുന്നത്.
ഉസ്മാൻ ഡെംബലെ.
ബാഴ്സലോണയുടെ കളി കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതിനാല്‍ സ്വാഭാവികമായും തനിക്ക് മികച്ച താരം ലയണല്‍ മെസിയാണെന്നും അദ്ദേഹം പറഞ്ഞു. മെസി അതുല്യനാണെന്നും താരത്തിനൊപ്പം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പി.എസ്.ജി താരം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉസ്മാന്‍ ഡെംബലെ.
‘ബാഴ്സലോണയുടെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ സ്വാഭാവികമായും അത് ലയണല്‍ മെസി തന്നെയാണ്. എനിക്ക് എന്നും അദ്ദേഹമാണ് ഏറ്റവും മികച്ച താരം. അദ്ദേഹം എന്നെ പ്രചോദിപ്പിക്കുന്ന ഒരു കളിക്കാരനാണ്.
മെസി അതുല്യനായ താരമാണ്. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. എനിക്ക് അതിലേറെ അഭിമാനവുമുണ്ട്,’ ഡെംബലെ പറഞ്ഞു.
ഉസ്മാൻ ഡെംബലെയും ലയണൽ മെസിയും ബാഴ്‌സലോണ ജേഴ്സിൽ.
ഉസ്മാന്‍ ഡെംബലെ മെസിയോടൊപ്പം ബാഴ്സലോണയില്‍ കളിച്ചിരുന്നു. ഇരുവരും 95 തവണയാണ് കറ്റാലന്‍ പടയില്‍ ഒന്ന് പിച്ച് പങ്കിട്ടത്. സ്പാനിഷ് ക്ലബ്ബിനായി ഇരുവരും കൂടി അടിച്ചത് 15 ഗോളുകളാണ്.
Content Highlight: Ousmane Dembele selects Lionel Messi as best footballer ahead of Cristiano Ronaldo