| Saturday, 7th September 2019, 3:25 pm

രാത്രി മദ്യപിച്ച് വീട്ടില്‍ കയറി കഴുത്തിന് പിടിച്ച് പള്ളിക്ക് കല്ലെറിയാന്‍ പറഞ്ഞു; കശ്മീരികള്‍ നേരിടുന്ന അതിക്രമം വിവരിച്ച് റാണ അയൂബിന്റെ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: കശ്മീരികളോട് സൈന്യം കാണിക്കുന്ന അതിക്രമങ്ങള്‍ വിവരിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ റാണ അയൂബിന്റെ ലേഖനം. കശ്മീര്‍ സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളുമായി സംസാരിച്ചപ്പോള്‍ മനസിലാക്കിയ കാര്യങ്ങളാണ് ലേഖനത്തില്‍ വിവരിക്കുന്നത്.

കശ്മീരിലെ വീടുകളില്‍ അതിക്രമിച്ചു കയറുന്ന സൈന്യം അകാരണമായി കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ‘ ഞാന്‍ മുസഫര്‍ അഹമ്മദിനെ കണ്ടു. അവന് 20 വയസാണ്. പരിഗാമിലെ ഒരു ബേക്കറിയില്‍ മകനും സഹോദരനുമൊപ്പം ജോലി ചെയ്യുകയാണ്. അവന്റെ അച്ഛന്‍ ഷാബിര്‍ ഞങ്ങളോട് പറഞ്ഞു, ആഗസ്റ്റ് ആറിന് രാഷ്ട്രീയ റൈഫിള്‍സിന്റെ സുരക്ഷാ യൂണിറ്റിലെ ചിലര്‍ വീട്ടിലെത്തുകയും വാതിലിനു മുട്ടുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന മൈന്‍ റസിസ്റ്റന്റ് വാഹനത്തിലാണ് അവര്‍ വന്നത്. അവര്‍ വീടിന്റെ ജാലകങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങി. ഓഫീസര്‍മാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് മുസഫര്‍ എന്നോടു പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

30 ഓളം ഓഫീസര്‍മാര്‍ വീട് കൊള്ളയടിച്ചു. ഒരാള്‍ മുസഫറിന്റെ കഴുത്തിന് പിടിച്ചുകൊണ്ട് ചോദിച്ചു, ‘എവിടെ നിങ്ങളുടെ കുട്ടാളികള്‍?’. അയാള്‍ മുസഫറിനെ വലിച്ചിഴച്ച് പ്രദേശത്തെ പള്ളിയ്ക്ക് അരികിലെത്തിച്ച് പള്ളിക്കുനേരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടു. മുസഫര്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അവനെ വീണ്ടും മര്‍ദ്ദിച്ചു. ‘ നിങ്ങള്‍ ഞങ്ങള്‍ക്കുനേരെ എറിയും പോലെ പള്ളിയ്ക്കുനേരെ കല്ലെറിയൂ, ‘ അവര്‍ പറഞ്ഞതായി അവന്‍ പറഞ്ഞു.’ ലേഖനത്തില്‍ പറയുന്നു.

മണിക്കൂറുകളോളം മുളവടി ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും മുസഫര്‍ പറഞ്ഞതായി റാണാ അയൂബ് ലേഖനത്തില്‍ പറയുന്നു. അബോധാവസ്ഥയിലായപ്പോള്‍, വൈദ്യുതാഘാതം ഏല്‍പ്പിച്ച് എഴുന്നേല്‍പ്പിച്ചു. പൊള്ളിയ ഭാഗങ്ങള്‍ അവന്‍ തനിക്കു കാണിച്ചുതന്നെന്നും റാണ അയൂബ് പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുസഫറിനെയും സഹോദരന്‍ അഹമ്മദിനെയും 20 ദിവസമാണ് ജയിലിലിട്ടതെന്നും റാണ അയൂബ് പറയുന്നു.

We use cookies to give you the best possible experience. Learn more