മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തന്റെ ബ്രാന്‍ഡിനെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയര്‍ത്തുകയാണ് ദുല്‍ഖര്‍. ചുരുങ്ങിയ കാലം കൊണ്ട് തമിഴിലും തെലുങ്കിലും ദുല്‍ഖര്‍ സൃഷ്ടിച്ച ഇംപാക്ട് വളരെ വലുതാണ്. തെലുങ്കിലെ സൂപ്പര്‍താരങ്ങളായ നാഗാര്‍ജുനയും രവി തേജയും ഇതുവരെ നേടാത്ത 100 കോടി ക്ലബ് പുഷ്പം പോലെ സ്വന്തമാക്കാനും ഡി.ക്യുവിന് സാധിച്ചു.
ബോക്‌സ് ഓഫീസില്‍ മാത്രമല്ല, പ്രീ റിലീസ് ബിസിനസിലും ദുല്‍ഖര്‍ മുന്നിലാണ്. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സ് നേടിയത് ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയാണ്. 41 കോടിക്കാണ് കിങ് ഓഫ് കൊത്തയെ സീ ഫൈവ് സ്വന്തമാക്കിയത്. ഇതുവരെ ഈ റെക്കോഡ് തകര്‍ക്കാന്‍ മറ്റൊരു സിനിമക്കും സാധിച്ചിട്ടില്ല.
ഇപ്പോഴിതാ മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തന്റെ റേഞ്ച് വ്യക്തമാക്കിയിരിക്കുകയാണ് ഡി.ക്യു. പുതിയ ചിത്രമായ DQ 41ന്റെ ഒ.ടി.ടി റൈറ്റ്‌സ് റെക്കോഡ് തുകക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിക്കാനും ദുല്‍ഖറിന് സാധിച്ചു. ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഈ റെക്കോഡ് നേട്ടം.
ദുല്‍ഖറിന്റെ നായികയായി പൂജ ഹെഗ്‌ഡേ വേഷമിടുന്ന DQ41ന്റെ സംവിധായകന്‍ നവാഗതനായ രവി നെലകുടിതിയാണ്. സീതാ രാമത്തിന് ശേഷം റൊമാന്റിക് സബ്ജക്ടുകള്‍ ചെയ്യില്ലെന്നറിയിച്ച ദുല്‍ഖര്‍ ഈ സിനിമയുടെ കാര്യത്തില്‍ തന്റെ തീരുമാനം മാറ്റിയതിനാല്‍ ആരാധകരും പ്രതീക്ഷയിലാണ്. ആമസോണ്‍ പ്രൈമിന്റെ ഈ വര്‍ഷത്തെ പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്യുന്ന ഇവന്റിലാണ് DQ 41ന്റെ റൈറ്റ്‌സ് സ്വന്തമാക്കിയതിനെക്കുറിച്ച് അറിയിച്ചത്.
ഇതാദ്യമായാണ് ദുല്‍ഖറും പൂജ ഹെഗ്‌ഡേയും ഒന്നിക്കുന്നത്. സീതാ രാമത്തില്‍ സീതയായി ആദ്യം കാസ്റ്റ് ചെയ്തത് പൂജയെയായിരുന്നു. എന്നാല്‍ രാധേ ശ്യാമിന്റെ തിരക്കുകള്‍ കാരണം പൂജക്ക് ഈ ചിത്രം ചെയ്യാന്‍ സാധിച്ചില്ല. അന്ന് ഒന്നിക്കാതെ പോയ കോമ്പോ ഇപ്പോള്‍ ഒന്നിക്കുകയാണ്. വ്യത്യസ്തമായ പ്രണയകഥയാണ് DQ 41 എന്നാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ എസ്.എല്‍.വി സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. 2025ല്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ട് ഹൈദരബാദില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രമായി DQ 41 മാറിയിരിക്കുകയാണ്.
I’m game/ Dulquer salmaan X page
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ.ആം ഗെയിമിന്റെ തിരക്കിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ഓണത്തിനാണ് തിയേറ്ററുകളിലെത്തുന്നത്. പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താരയും ദുല്‍ഖറിന്റെ ലൈനപ്പിലുണ്ട്. നടനായും താരമായും ദുല്‍ഖര്‍ ഈ വര്‍ഷം തിളങ്ങുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: OTT rights of DQ 41 sold for record prize
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ