ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്ന് ആരാധകര്‍ കരുതിയ ചിത്രമായിരുന്നു ഐ ആം ഗെയിം. രണ്ടരവര്‍ഷത്തിന് ശേഷം മോളിവുഡിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവിന് വലിയ ഹൈപ്പായിരുന്നു സിനിമാപ്രേമികള്‍ നല്‍കിയത്. 180ലേറെ ദിവസം നീണ്ടുനിന്ന ഷൂട്ടും വലിയ ബജറ്റുമൊക്കെയായി ഓരോ അപ്ഡേറ്റും പ്രതീക്ഷ നല്കുന്നവയായിരുന്നു.
മലയാളത്തില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത കഥയായിരുന്നു ഐ ആം ഗെയിമിന്റേത്. എന്നാല്‍ രണ്ടാം പകുതിയിലെ ഫ്ളാഷ്ബാക്ക് രംഗങ്ങള്‍ ചിത്രത്തിന് തിരിച്ചടിയായി. നോണ്‍ ഫെസ്റ്റിവല്‍ റിലീസും ബെത്ലഹേം കുടുംബ യൂണിറ്റിന്റെ ഡ്രീം റണ്ണും ഐ ആം ഗെയിമിന് തിരിച്ചടിയായി. ഒടുവില്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെ ചിത്രത്തിന് കളംവിടേണ്ടി വന്നു.
റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും ഐ ആം ഗെയിമിന്റെ ഒ.ടി.ടി റിലീസിനെപ്പറ്റി ഒരറിയിപ്പും ലഭിച്ചിരുന്നില്ല. റിലീസിന് മുമ്പ് റെക്കോഡ് തുകക്ക് ഒ.ടി.ടി ഡീല്‍ സൈന്‍ ചെയ്തെന്ന് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒ.ടി.ടി സ്ട്രീമിങ് വൈകിയതോടെ ഈ പോസ്റ്റും വൈറലായി. ഇപ്പോഴിതാ അനിശ്ചിതത്വത്തിനൊടുവില്‍ ഐ ആം ഗെയിം ഒ.ടി.ടി റിലീസ് ഡേറ്റ് അറിയിച്ചിരിക്കുകയാണ്.
നവംബര്‍ ആറ് മുതല്‍ ജിയോ ഹോട്സ്റ്റാറില് ചിത്രം സ്ട്രീം ചെയ്യും. റിലീസ് ചെയ്ത് 56ാം ദിവസമാണ് ഒ.ടി.ടി റിലീസ് അനൗണ്‍സ്മെന്റ് വന്നത്. റിലീസിന് മുമ്പ് സീ ഫൈവായിരുന്നു ഐ ആം ഗെയിമിനെ സ്വന്തമാക്കാന്‍ മുന്നില്‍ നിന്നത്. എന്നാല്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ട തുക സീ ഫൈവിന് സ്വീകാര്യമാകാതെ വന്നതോടെയായിരുന്നു ജിയോ ഹോട്സ്റ്റാറിന് നറുക്ക് വീണത്.
ഒ.ടി.ടി റിലീസിന് ശേഷം ഐ ആം ഗെയിം കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് ആരാധകരുടെ പ്രവചനം. ബെത്ലഹേം കുടുംബ യൂണിറ്റിന്റെ ഓളം അടങ്ങിയ ശേഷം റിലീസ് ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഇപ്പോഴും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഓണം റിലീസായിരുന്നെങ്കില്‍ മിനിമം 100 കോടി നേടാമായിരുന്നു എന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു.
ചൂതുകളിയുമായി നടക്കുന്ന ഡാന്‍ ജോണ്‍ എന്ന യുവാവിന് ഒരു അപകടം സംഭവിക്കുകയും കൈ മാറ്റിവെക്കേണ്ടി വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. കൈ മാറ്റിവെച്ചതിന് ശേഷം ഡാനിന് നേരിടേണ്ടി വരുന്ന സൂപ്പര്‍നാച്ചുറല്‍ സംഭവങ്ങളാണ് ഐ ആം ഗെയിമിനെ വ്യത്യസ്ത സിനിമാനുഭവമാക്കുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ദുല്‍ഖറിന്റെ സാന്നിധ്യമില്ലാത്ത രംഗങ്ങളാണ് ചിത്രത്തെ പിന്നോട്ട് വലിച്ചത്. ഒ.ടി.ടി റിലീസിന് ശേഷം ഏറ്റവും ചര്‍ച്ചയാകാന്‍ പോകുന്നത് ദുല്‍ഖറിന്റെ പ്രകടനം തന്നെയായിരിക്കും.
Content Highlight: OTT release date of I’m Game movie announced