| Tuesday, 6th March 2018, 12:30 pm

മികച്ച നടിക്കുള്ള ഓസ്‌ക്കാര്‍ പുരസ്‌കാര പ്രതിമ കള്ളന്‍ കട്ടു; മണിക്കൂറിനുള്ളില്‍ കള്ളനെ പൊക്കി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ആഞ്ചല്‍സ്: മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഫ്രാന്‍സിസ് മക്ഡോര്‍മണ്ടിന്റെ കയ്യില്‍ നിന്നും ആ പുരസ്‌കാര പ്രതിമ നഷ്ടപ്പെടുന്നത്.

ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങിനു ശേഷം നടത്തുന്ന ഔദ്യോഗിക വിരുന്നായ ഗവര്‍ണേഴ്സ് ബാളില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഡോര്‍മണ്ടിന്റെ പുരസ്‌കാരം മോഷ്ടിക്കപ്പെടുന്നത്. സംഭവം വലിയ വാര്‍ത്തയായി. പൊലീസ് എത്തി ഹാളില്‍ അരിച്ചുപെറുക്കിയെങ്കിലും പ്രതിമയെയോ കള്ളനെയോ കണ്ടെത്തിയില്ല.


Dont Miss യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മൂത്രം കുടിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍


പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചടങ്ങില്‍ ടിക്കറ്റ് എടുത്ത് കയറിയ ആളാണ് കള്ളനെന്ന് പൊലീസിന് മനസിലായി. പിന്നെ അധികം അന്വേഷിക്കേണ്ടി വന്നില്ല. ടെറി ബ്രയാന്റ് എന്ന 47 കാരനെ ലോസ് ഏഞ്ചല്‍സ് പൊലീസ് കയ്യോടെ പൊക്കി.

പിന്നീട് ഇരുപതിനായിരം ഡോളര്‍ പിഴയടച്ച് ഇയാള്‍ ജാമ്യം നേടി. എന്നാല്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചിട്ടില്ല. അറിയിക്കുന്ന തീയതിയില്‍ ടെറി കോടതിയില്‍ ഹാജരാകേണ്ടി വരും.

തന്റെ പുരസ്‌കാരം മോഷണം പോയതില്‍ ഏറെ ദുഃഖിതയായിരുന്ന ഡോര്‍മണ്ട് ഇപ്പോള്‍ സന്തോഷവതിയാണെന്നും ഫ്രാനും ഓസ്‌കറും തമ്മില്‍ വീണ്ടും ഒന്നുചേര്‍ന്നിരിക്കുന്നുവെന്നും ഡോര്‍മണ്ടിന്റെ വക്താവ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസൗറിയിലൂടെയാണ് ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more