| Wednesday, 11th July 2012, 11:04 am

ബിന്‍ ലാദന്‍ സണ്ണി ലിയോണിന്റെ ആരാധകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒസാമ ബിന്‍ലാദന്‍ പോണ്‍ സ്റ്റാറും ഇപ്പോള്‍ ബോളിവുഡ് നായികയുമായ സണ്ണി ലിയോണിന്റെ ആരാധകനായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഫിലിംമേക്കര്‍ രാം ഗോപാല്‍ വര്‍മ്മയയാണ് ഈ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍.

ലാദന്‍ സണ്ണിയുടെ പോണ്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്കന്‍ സൈന്യം അദ്ദേഹത്തെ വെടിവെച്ചത്

ലാദന്‍ സണ്ണിയുടെ ആരാധകനാണെന്ന് മാത്രമല്ല ആര്‍.ജി.വി വെളിപ്പെടുത്തിയത്. ലാദന്‍ സണ്ണിയുടെ പോണ്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്കന്‍ സൈന്യം അദ്ദേഹത്തെ വെടിവെച്ചതെന്നും തനിക്ക് വിവരം ലഭിച്ചതായി ആര്‍.ജി.വി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ആര്‍.ജി.വി ഈ അതീവ രഹസ്യം പുറത്തുവിട്ടത്.

ലാദന്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്ന് നേരത്തെ ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലാദന്‍ കൊല്ലപ്പെട്ടശേഷം അബോട്ടാബാദിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി പോണ്‍ സിഡികളും, വീഡിയോകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

ജിസം 2വിലെ നായികാ പദവിയിലൂടെ ബോളിവുഡില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് സണ്ണി ലിയോണ്‍. ആഗസ്റ്റ് 3നാണ് ഈ ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. പൂജ ഭട്ട് സംവിധാനം ചെയ്യുന്ന ജിസം 2 സംവിധാനം ചെയ്യുന്നത് മഹേഷ് ഭട്ടും നടന്‍ ദിനോ മോറിയോയും ചേര്‍ന്നാണ്. മഹേഷ് ഭട്ടിന്റേതു തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും.

സണ്ണി ലിയോണുമായുള്ള അഭിമുഖം കാണുക

ഞാന്‍ പോണ്‍ ഇന്റസ്ട്രിയിലെ യാഥാസ്ഥിതികയായ പെണ്‍കുട്ടി:സണ്ണി ലിയോണ്‍

Latest Stories

We use cookies to give you the best possible experience. Learn more