| Wednesday, 28th October 2015, 8:10 am

ബിന്‍ ലാദനും താലിബാനും പാകിസ്ഥാന്റെ ഹീറോകളായിരുന്നെന്ന് മുഷറഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീരില്‍ ആക്രമണം നടത്താന്‍ ലഷ്‌കറിനു പരിശീലനം നല്‍കിയിരുന്നു
ബിന്‍ലാദന്‍ പാകിസ്ഥാന്റെ ഹീറോയായിരുന്നു
ഇസ്‌ലാമാബാദ്: ഒസാമ ബിന്‍ ലാദനു താലിബാനും പാകിസ്ഥാന്റെ ഹീറോകളായിരുന്നെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. കശ്മീരില്‍ ആക്രമണം നടത്താന്‍ 1990 കളില്‍ ലഷ്‌കര്‍ ഇ തൊയ്ബ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളെ പാകിസ്ഥാന്‍ പിന്തുണച്ചിരുന്നെന്നും മുഷ്‌റഫ് സമ്മതിച്ചു. ഒരു അഭിമുഖത്തിലാണ് മുഷ്‌റഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“1990 കളില്‍ കശ്മീരില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചു… ആ സമയത്ത് ലഷ്‌കര്‍ ഇ തൊയ്ബയും 11 ഓ 12 ഓ മറ്റ് ഗ്രൂപ്പുകളും രൂപീകരിച്ചു. ഞങ്ങള്‍ അവരെ പിന്തുണയ്ക്കുകയും അവര്‍ കശ്മീരില്‍ ജീവന്‍ പണയം വെച്ചു പൊരുതുന്നതിനാല്‍ അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.” മുഷറഫ് പറയുന്നു.

ലഷ്‌കര്‍ ഇ തൊയ്ബയുടെ ഹാഫിസ് സയ്യിദിനും, സാകിര്‍ റഹ്മാന്‍ ലഖ്‌വിക്കും എതിരെയുള്ള നടപടികളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സയ്യിദും ലഖ്‌വിയും അക്കാലത്ത് ഹീറോകളെപ്പോലെ പരിഗണിക്കപ്പെട്ടിരുന്നെന്നും മുഷറഫ് വ്യക്തമാക്കി.

“ഹാഫിസ് സയ്യിദും ലഖ്‌വിയും ഉള്‍പ്പെടെ കശ്മീരിലെ സ്വാതന്ത്ര്യസമര സേനാനികളെല്ലാം ആ കാലത്ത് ഞങ്ങളുടെ ഹീറോകളായിരുന്നു. പിന്നീട് മതപരമായ ആക്രമണോത്സുകത തീവ്രവാദമായി മാറി. ഇപ്പോള്‍ അവര്‍ അവരുടെ തന്നെ ആളുകളെ കൊലചെയ്യുകയാണ്. ഇത് നിയന്ത്രിക്കുകയും അവസാനിപ്പിക്കുകയും ചെയ്യണം.” അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണമാണോ അവസാനിപ്പിക്കലാണോ ആവശ്യമെന്ന ചോദ്യത്തിന് മറുപടി പറയാന്‍ മുഷറഫ് തയ്യാറായില്ല.

We use cookies to give you the best possible experience. Learn more