| Thursday, 17th May 2018, 5:54 pm

ഹിറ്റായി പേളിമാണിയുടെ തമിഴ് വരികള്‍; ഒരു അഡാര്‍ ലൗവിന്റെ തമിഴ് ടീസര്‍ പുറത്ത് വിട്ടു; യൂട്യൂബില്‍ വീണ്ടും ട്രെന്റായി പ്രിയയുടെ കണ്ണിറുക്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവിലെ തമിഴ് ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി മാണിക്യ മലരായ പൂവില്‍ എന്ന ഗാനരംഗത്തില്‍ നിറഞ്ഞുനിന്ന പ്രിയയും റോഷനും തമ്മിലുള്ള പ്രണയരംഗം തന്നെയാണ് ഈ ഗാന രംഗത്തിലും.

നടി പേളിമാണിയാണ് “മുന്നാലെ പോണാലെ” എന്ന തമിഴ് ഗാനം എഴുതിയിരിക്കുന്നത്. ഇതിനോടകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 2ാം സ്ഥാനത്ത് ഗാനത്തിന്റെ ടീസര്‍ എത്തിയിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.


Also Read ഡെറിക് എബ്രഹാം ഒരുങ്ങി; അബ്രഹാമിന്റെ സന്തതികളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു


പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ഒമര്‍ ലുലു ഒരു അഡാര്‍ ലവ് അണിയിച്ചൊരുക്കുന്നത്. നേരത്തെ അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി ഹൈദരാബാദിലും മഹാരാഷ്ട്രയിലും പരാതി നല്‍കിയിരുന്നു.

ഗാനത്തിനെതിരെ ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനില്‍ റാസാ അക്കാഡമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയും നല്‍കിയ പരാതികളില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. സംവിധായകന്‍ ഒമര്‍ ലുലുവിനും നടി പ്രിയ വാര്യര്‍ക്കുമെതിരെയായിരുന്നു കേസെടുത്തിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more