| Friday, 12th December 2025, 7:20 pm

ജസ്റ്റിസ് സ്വാമി നാഥനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കം ; പ്രതിഷേധിച്ച് കത്തയച്ച് 56 മുന്‍ ജഡ്ജിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ :മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് 56 ജഡ്ജിമാര്‍ ശക്തം.

വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരും ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസുമാരുമുള്‍പ്പെടെയുള്ള ജഡ്ജിമാര്‍ ഈ വിഷയത്തെ അപലപിച്ചുകൊണ്ട് കത്തയച്ചിട്ടുണ്ട്.

‘ജഡ്ജിമാരെ അപമാനിക്കാനും ജുഡീഷ്യറിയെ ദുര്‍ബലപ്പടുത്താനുമുള്ള രാഷ്ടീയ ശ്രമങ്ങളുടെ ഭാഗമാണിത്. ഇത് അടിയന്തരാവസ്ഥ കാലത്തേതിന് സമാനമാണ്,’ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റെ് നടപടിക്കെതിരെയുള്ള കത്തില്‍ അഭിഭാഷകര്‍ പറഞ്ഞു.

ഇംപീച്ച്മെന്റെിന്റെ ലക്ഷ്യം ജുഡീഷ്യറിയുടെ സത്യസന്ധത ഉയര്‍ത്തിപിടിക്കലാണ് അതിനെ വളച്ചൊടിച്ച് പ്രതികാരത്തിനുളള ആയുധമാക്കി മാറ്റുകയാണെന്നും കത്തില്‍ പറയുന്നു.

‘ഇന്ന് ലക്ഷ്യം ഒരു ജഡ്ജിയാണെങ്കില്‍ നാളെ അത് സ്ഥാപനത്തിന് നേരെയിരിക്കും. ഈ നീക്കത്തെ മുളയിലെ നുള്ളികളയണം സമൂഹത്തോടും പൗരന്മാരോടും ജഡ്ജിമാര്‍ അഭ്യര്‍ത്ഥിച്ചു.

മധുരയിലെ തിരുപ്രംകുണ്ഡ്രംകുന്നിലെ ദീപതൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉത്തരവിട്ട വിധിക്കെതിരായാണ് മദ്രാസ്സ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്്് ജി.ആര്‍ സ്വാമിനാഥനെതിരെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ലോക്സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

ജസ്റ്റിസ് സ്വാമിനാഥിന്റെ പെരുമാറ്റ ദൂഷ്യം കാണിച്ചാണ് നടപടി. അദ്ദേഹത്തിന്റെ നിക്ഷ്പക്ഷത, സുതാര്യത മതേതര മൂല്യങ്ങളോടുള്ള കൂറ് എന്നിവയെകുറിച്ചും എം.പിമാര്‍ ആശങ്കയറീയിച്ചിട്ടുണ്ട്.

ചില പ്രത്യേക വിഭാഗത്തോട് പക്ഷപാതം കാണിക്കുന്നുണ്ടെന്നും ഒരു ഹൈക്കോടതി ജഡ്ജിയില്‍ നിന്നും പ്രതീക്ഷിക്കുന്ന വിധിയ
ല്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളതെന്നും ഇത് ഇന്ത്യന്‍ ഭരണഘടനയുടെ മതേതര അടിത്തറയ്ക്കെതിരാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഡി.എം.കെ എം.പി കനിമൊഴി,ടി.ആര്‍.ബാലു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെല്ലാം പ്രമേയം നല്‍കിയ എം.പി മാരില്‍ ഉള്‍പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിലെ മധുരയിലുള്ള തിരുപ്രംകുണ്ഡ്രം
കുന്നിലെ ദീപതൂണില്‍ വിളക്ക് കത്തിക്കാമെന്നായിരുന്നു ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് സ്വാമിനാഥന്‍ പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍ കാലങ്ങളായി പ്രദേശത്തെ ചൊല്ലി ക്ഷേത്ര ഭരണകൂടവും അതിനടുത്തുള്ള ദര്‍ഗയും തര്‍ക്കം നടക്കുകയായിരുന്നു.

പുരാതനമായ ദീപതൂണില്‍ വിള്ക്ക് തെളിയിക്കുന്നത് മുസ്്ലിംകളുടെ അവകാശ ലംഘനമല്ലെന്നായിരുന്നു ജസ്റ്റിസിന്റെ വാദം.

ആദ്യ വിധിയ്ക്ക് ശേഷം വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ഭരണകൂടത്തിന് സാധിക്കാത്തതിനെ തുടര്‍ന്ന് ഭക്തര്‍ക്ക് നേരിട്ട് വിളക്ക് കത്തിക്കാനുള്ള അനുമതി നല്‍കികൊണ്ട് വീണ്ടും ഉത്തരവിറക്കുകയായിരുന്നു. ഇതാണ് ഭക്തര്‍ തമ്മിലുളള സംഘര്‍ഷത്തിനും ഏറ്റുമുട്ടലിലേക്കും നയിച്ചത്.
പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight : Opposition move to impeach Justice Swaminathan; 56 former judges send letter protesting

We use cookies to give you the best possible experience. Learn more