| Wednesday, 1st October 2025, 11:06 am

വി.ഡി. സതീശന് ധാര്‍ഷ്ട്യം; കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കൃത്യമായി നടത്തുന്നില്ലെന്ന് എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എ വി.ഡി. സതീശന് രൂക്ഷ വിമര്‍ശനം. വി.ഡി. സതീശന് ധാര്‍ഷ്ട്യമാണെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കൃത്യമായി നടത്തുന്നില്ലെന്നുമാണ് എം.എല്‍.എമാര്‍ വിമര്‍ശിച്ചു.

സി.ആര്‍. മഹേഷും മാത്യു കുഴല്‍നാടനുമാണ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാല് തവണ മാത്രമാണ് ഇത്തരത്തില്‍ യോഗം ചേര്‍ന്നതെന്നാണ് ഇരുവരും ഉന്നയിച്ച പ്രധാന വിമര്‍ശനം.

കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ വധശ്രമ പരാമര്‍ശത്തെ സംബന്ധിച്ചുള്ള പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാല്‍ പാര്‍ലമെന്ററി യോഗം നിര്‍ത്തുകയാണെന്ന് സതീശന്‍ പറഞ്ഞതും എം.എല്‍.എമാരെ ചൊടിപ്പിച്ചിരുന്നു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്നതില്‍ സതീശന്റെ നേതൃത്വം തികഞ്ഞ പരാജയമായിരുന്നെന്നും എം.എല്‍.എമാര്‍ കൂട്ടിച്ചേര്‍ത്തു. സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്ററി യോഗവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ഉയരുന്നത്.
Content Highlight: Opposition MLA VD Satheesan harshly criticized in Congress MLAs’ parliamentary meeting

We use cookies to give you the best possible experience. Learn more