| Saturday, 3rd October 2026, 11:43 am

രാജ്യം മുഴുവന്‍ പോരാട്ടത്തിലാണ്; ഒന്നിച്ച് പോരാടണം: സത്യാഗ്രഹ വെബ്‌സൈറ്റുമായി രാഹുല്‍ ഗാന്ധി

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: പല ആവശ്യങ്ങള്‍ക്കായി രാജ്യത്തിന്റെ പല ഭാഗത്തും പോരാട്ടങ്ങളെ ഒരു ഭൂപടത്തിലെത്തിക്കാന്‍ സത്യാഗ്രഹ വെബ്‌സൈറ്റുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ പുതിയ സംരഭത്തെക്കുറിച്ച് പറയുന്നത്.

ജെന്‍ സീ വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍ തുടങ്ങി ഓരോരുത്തരുടെയും പോരാട്ടത്തിന് അതിന്റേതായ കഥകളുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഒറ്റയ്ക്കുയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഈ ശബ്ദങ്ങളെ ഒരുമിച്ചൊരു ഭൂപടത്തില്‍ കൊണ്ടുവരുന്ന സംരംഭമാണ് സത്യാഗ്രഹ വെബ്‌സൈറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സത്യമാണ് ഏറ്റവും വലിയ ആയുധമെന്നാണ് മഹാത്മാഗാന്ധി പഠിപ്പിച്ചത്.എന്നാല്‍ ഐക്യത്തോടെ സത്യത്തിലുറച്ച് നില്‍ക്കുക എന്നതാണ് അതിലും വലിയ ആയുധം’, രാഹുല്‍ ഗാന്ധി പറഞ്ഞു.

അനീതിക്കെതിരെ പോരാടുന്നവര്‍ രണ്ട് മിനിറ്റ് മാത്രമെടുത്ത് അവരുടെ കഥ ഭൂപടത്തില്‍ പങ്കുവെച്ചാല്‍ അതുവഴി പോരാടുന്നവരാരെന്ന് എല്ലാവര്‍ക്കും അറിയാന്‍ സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യും- പാര്‍ലമെന്റില്‍, തെരുവില്‍, കത്തുകളെഴുതി, നിങ്ങളെവിടെയാണെങ്കിലും അവിടെ നിങ്ങളോടൊപ്പം നില്‍ക്കും. പ്രതിപക്ഷനേതാവെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണത്’, അദ്ദേഹം പറഞ്ഞു.

Content Highlight: Opposition leader Rahul Gandhi with Satyagraha app to organize protests in the country.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more