| Sunday, 5th April 2026, 3:44 pm

ധുരന്ധര്‍ സിനിമയെ പോലെ എഫ്.സി.ആര്‍.എയെക്കുറിച്ചും പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നു: പ്രധാനമന്ത്രി

നിഷാന. വി.വി

ന്യൂദല്‍ഹി: ദുരന്ധര്‍, കേരളാ സ്‌റ്റോറി എന്നീ സിനിമകളെക്കുറിച്ച് നുണ പ്രചാരണങ്ങള്‍ നടത്തിയത് പോലെ എഫ്.സി.ആര്‍.എ ഭേദഗതിയെക്കുറിച്ചും പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

യു.ഡി.എഫും എല്‍.ഡി.എഫും എല്ലാ കാര്യത്തിലും നുണ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് ഇപ്പോള്‍ എഫ്.സി.ആര്‍.എ ബില്ലിനെക്കുറിച്ചും നുണ പ്രചരിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

‘അവര്‍ നുണ പറയുന്നതില്‍ വിധഗ്ദരാണ് ദി കേരളാ സ്‌റ്റോറി വന്നപ്പോള്‍ എല്ലാം നുണയാണെന്ന് അവര്‍ പറയാന്‍ തുടങ്ങി, കശ്മീര്‍ ഫയല്‍സ് വന്നപ്പോഴും ധുരന്ധര്‍ വന്നപ്പോഴും അവര്‍ നുണയാണെന്ന് പറഞ്ഞു. ഇതേ നുണയാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്, ‘ നരേന്ദ്ര മോദി പറഞ്ഞു.

സി.എ.എ വന്നപ്പോഴും പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും യൂണിഫോം സിവില്‍ കോഡിനെക്കുറിച്ചും എഫ്.സി.ആര്‍.ആര്‍.എയെക്കുറിച്ചും അതേ നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്‌റ്റോറി, കശ്മീര്‍ ഫയല്‍സ്, ദുരന്ധര്‍ തുടങ്ങിയ പ്രൊപ്പഗാണ്ട സിനിമകളെകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തത്തിലാണ് മോദിയുടെ പരാമര്‍ശം.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം പൊതു വേദിയില്‍ പ്രൊപ്പഗാണ്ട സിനിമകളുടെ പ്രമോഷനാണ് നടത്തുന്നതെന്ന് ആളുകള്‍ പരിഹസിച്ചു.

Content Highlight: Opposition is spreading lies about FCRA like the movie Dhurandhar: Prime Minister

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more